തൃശൂർ ∙ കാണാതായവരുടെ പട്ടികയിലാണ് വിഷ്ണു വിനോദ് ഇപ്പോഴും. എന്നാൽ, തിരുവമ്പാടിക്കാർക്ക് ഏത് ആവശ്യത്തിനും കാണുന്നയാളാണ് വിഷ്ണു.
കാരണം, ഏത് സഹായത്തിനും ആദ്യം ഓടിയെത്തുന്നയാളായിരുന്നു ആ ചെറുപ്പക്കാരൻ. പൂരത്തിന് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലും അതേ സഹായത്തിന് പോയതാണ് കഴിഞ്ഞദിവസം.
നിർഭാഗ്യവശാൽ അന്ന് തന്നെ അപകടമുണ്ടായി. വിഷ്ണു അവിടേക്കാണ് പോയതെന്ന് സമീപത്തുള്ളവർക്ക് അറിയില്ലായിരുന്നു.
അപകടം നടന്ന് വൈകിട്ടായിട്ടും തിരികെ വരാതായതോടെ സംശയമായി പുതൂർക്കര കൗൺസിലർ മേഫി ഡെൽസൺ വിഷ്ണുവിന്റെ സുഹൃത്താണ്.
ഫോണിൽ പലതവണ വിളിച്ചുനോക്കിയിട്ടും കിട്ടിയില്ല. അമ്മയെ വിളിച്ച് അന്വേഷിച്ചപ്പോഴും ഫോണിൽ കിട്ടുന്നില്ല എന്നായിരുന്നു മറുപടി.
പിന്നീടാണ് മുണ്ടത്തിക്കോട്ടെ വെടിപ്പുരയിലേക്ക് പോയിരുന്നു എന്ന വിവരം ലഭിച്ചത്. എന്താണ് മകന് സംഭവിച്ചതെന്ന് അമ്മയ്ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
ഇന്നലെ ഡിഎൻഎ സാംപിൾ എടുക്കാൻ എത്തുമ്പോൾ ഹെഡ് നഴ്സായി വിരമിച്ച അമ്മ കാന്തിമതിക്ക് ചില സംശയങ്ങൾ തോന്നി അത് വന്നവരോട് ചോദിക്കുകയും ചെയ്തു.
സഹോദരി വിജയശ്രീ ആണ് മോർച്ചറിയിലെത്തി മൃതദേഹങ്ങൾ പരിശോധിച്ചത്. എന്നാൽ, അതിലൊന്നും വിഷ്ണുവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി അടുത്തുതന്നെ വിഷ്ണുവിന്റെ വിവാഹം തീരുമാനിച്ചിരുന്നതാണ്. മുൻപ് മനക്കൊടിയിലായിരുന്ന കുടുംബം കുറച്ചുവർഷങ്ങൾക്ക് മുൻപാണ് പൂതൂർക്കരയിലേക്ക് താമസം മാറ്റിയത്.
കാണതായവരിൽ കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സുരേഷ് ഒന്നര മാസത്തോളമായി മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ തൊഴിലാളി ആയിരുന്നു.
ചൊവ്വാഴ്ച പണിക്കു പോയിട്ട് തിരിച്ചുവന്നിട്ടില്ല. ഇന്നലെ മെഡിക്കൽ കോളജിൽ എത്തിയ സുരേഷിന്റെ സഹോദരൻ ഡിഎൻഎ സാംപിൾ നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

