
+2 കഴിഞ്ഞവർക്ക് മികച്ച അവസരം നൽകികൊണ്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന SSC chsl 2022 അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 7 രാത്രി 11 മണി വരെ.
വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
അംഗീകൃത ബോർഡിന് കീഴിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്ല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാവുന്നതാണ്.
മാർച്ച് 8 വരെ ഓൺലൈൻ ആയും , ചെലാൻ വഴി മാർച്ച് 10 വരെ ബാങ്ക് വഴിയും 100 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കാൻ കഴിയും.
മാർച്ച് 11 മുതൽ 15 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും സമയ പരിധി നൽകിയിട്ടുണ്ട്.
ടയർ 1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയിൽ നടക്കും.
2-1-1994 നും 1-1-2003നും ഇടയിൽ ജനിച്ച 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗങ്ങൾക്ക് പ്രായ പരുതിയിൽ നിയമപ്രകാരം ഇളവ് ലഭിക്കും.
എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴി എസ്.എസ്.സി സി.എച്ച്.എസ്.എൽ പരീക്ഷയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]