കൽപറ്റ ∙ വേനൽ ചൂടിൽ ദാഹമകറ്റാൻ നാരങ്ങ വെള്ളം കുടിക്കാമെന്നു കരുതിയാൽ പലയിടത്തും ഇല്ല. ജ്യൂസും സംഭാരവുമെല്ലാമാണ് ഉള്ളത്.
കഴിഞ്ഞ മാസം കിലോയ്ക്ക് 50–60 രൂപ ആയിരുന്നത് ഇപ്പോൾ 200 മുതൽ 210 വരെ ആയി ചെറുനാരങ്ങയുടെ മൊത്ത വ്യാപാര വില. വലുപ്പവും ഗുണനിലവാരവും അനുസരിച്ച് ആണ് വില.
പച്ച നിറത്തിലുള്ളതിനെക്കാൾ വില കൂടുതലാണു മഞ്ഞയ്ക്ക്. ഒരു ചെറു നാരങ്ങയ്ക്ക് 10 രൂപയിൽ കൂടുതൽ വരും.
നാരങ്ങയ്ക്ക് വില വർധിച്ചതോടെ ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയ്ക്കു വില വർധിച്ചു. ചെറിയ കടകളിൽ പോലും 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി.
അതും പലയിടങ്ങളിലും കിട്ടാനുമില്ല.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണു ജില്ലയിലേക്ക് ചെറുനാരങ്ങ വരുന്നത്. വേനൽ ശക്തമായതോടെ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാകാം വില കൂടാൻ കാരണമെന്നാണു വ്യാപാരികൾ പറയുന്നത്.
വഴിയോര കച്ചവടക്കാരിലും നാരങ്ങ വെള്ളത്തിനു പകരം വത്തയ്ക്ക വെള്ളം, മറ്റു പഴവർഗങ്ങളുടെ ജ്യൂസ്, സംഭാരം എന്നിവയാണു വിൽക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

