കോഴിക്കോട് ∙ ‘സഹപാഠിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയിലൂടെ സിഎംഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. താക്കോൽ കൈമാറ്റം എൻഎസ്എസ് റീജിയണൽ കോഓർഡിനേറ്റർ എസ്.
ശ്രീ ചിത്ത് നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ.കെ.അഖ്മർ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് കോഴിക്കോട് ജില്ലാ കൺവീനർ എം.കെ.ഫൈസൽ മുഖ്യാതിഥിയായിരുന്നു. എൻഎസ്എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി.അനിൽകുമാർ, എംപിടിഎ ചെയർപഴ്സൻ ഫർസാന, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് പി.എം.ജമാൽ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് കാവാട്ട്, എൻഎസ്എസ് വൊളന്റിയർ ലീഡർ ടി.കെ.അഖിന എന്നിവർ ആശംസകൾ പറഞ്ഞു.
എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ.രാധിക നന്ദി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

