കൊച്ചി ∙ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനു സുമനസ്സുകളുടെ സഹായം തേടുകയാണു വൈപ്പിൻ നായരമ്പലം സ്വദേശിയായ വിദ്യാർഥിനി പി.വി.നവനീത. നായരമ്പലം നെടുങ്ങാട് പരേയ്ക്കപ്പിള്ളിത്തറ പി.കെ.വിനുവിന്റെയും സലീനദേവിയുടെയും മകളായ നവനീതയ്ക്കു മൂന്നു വർഷം മുൻപാണു വൃക്ക രോഗമുണ്ടെന്നു കണ്ടെത്തിയത്.
ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനു വിധേയയാകുന്ന ഈ കുട്ടിക്കു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ് മേയ് 26ന്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് നെഫ്രോളജിസ്റ്റ് ഡോ.
മാമ്മൻ എം. ജോണാണു ചികിത്സിക്കുന്നത്.
കുഴുപ്പിള്ളി സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണു നവനീത.
കൂലിപ്പണിക്കാരനായ വിനുവിനും സലീനയ്ക്കും മകളുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സ്ക്കുമുള്ള ചെലവു കണ്ടെത്താൻ നിവൃത്തിയില്ല. ഡയാലിസിസിനും അനുബന്ധ മരുന്നുകൾക്കും മറ്റുമായി ആഴ്ചയിൽ പതിനയ്യായിരത്തിലേറെ രൂപ ഇപ്പോൾതന്നെ വേണം.
ശസ്ത്രക്രിയയ്ക്കു മാത്രം 14 ലക്ഷം രൂപ വേണ്ടിവരും. തുടർ ചികിത്സകൾക്കും വേണം ലക്ഷങ്ങൾ.
മൂന്നു മക്കളാണു വിനു–സലീന ദമ്പതികൾക്ക്. നവനീതയുടെ ചികിത്സയ്ക്കായി സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബം.
വിനുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
എസ്ബിഐ, നായരമ്പലം ശാഖ അക്കൗണ്ട് നമ്പർ : 64069132169 ഐഎഫ്എസ്സി കോഡ് : SBIN0070451 യുപിഐ നമ്പർ : 9048059529
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

