തൃശൂർ ∙ സിൽജോയെയും മക്കളെയും കുറിച്ച് കടമ്പോടുള്ളവർക്ക് പറയാൻ നൂറുനാവാണ്. കാരണം, അച്ഛനും മക്കളും തമ്മിലുള്ള അടുപ്പത്തിന്റെ ആഴമത്രയുമായിരുന്നു.
ആ മക്കൾക്ക് ഒരു ദുരന്തമുണ്ടായെന്നും അതിൽ ഇളയയാൾ മരിച്ചെന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അയൽക്കാരും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ. ടൈൽ വിരിക്കുന്ന ജോലി ചെയ്യുന്ന സിൽജോയ്ക്കൊപ്പം ഒട്ടേറെ ജോലിക്കാരുമുണ്ട്.
ചെറുപ്പകാലത്ത് തന്നെ ജോലിക്കിറങ്ങിയ സിൽജോ കഠിനാധ്വാനം ചെയ്താണ് അടച്ചുറപ്പുള്ള നല്ല വീട് നിർമിച്ചത്.
കഴിഞ്ഞദിവസം രാത്രി വെള്ളിക്കുളങ്ങരയിൽ ഒരു ആഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചാണ് മക്കളും സിൽജോയും ഭാര്യ ജോൺസിയും മടങ്ങിവന്നത്. സഹോദരി എയ്ഞ്ചൽ ബന്ധുവീട്ടിലായിരുന്നു.
വീട്ടിലെത്തി അവ്ക്കാഡോ ഷെയ്ക്ക് ഉണ്ടാക്കി കുടിക്കുകയും ചെയ്തു. ചൂടുകാരണമാണ് ഇവർ ഹാളിൽ കിടന്ന് ഉറങ്ങാൻ തീരുമാനിച്ചത്.
തുടർന്നാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതും ഒടുവിൽ അത് ഒരു കുട്ടിയുടെ മരണത്തിൽ കലാശിച്ചതും.
ഹാളിൽ നിന്ന് തന്നെ പാമ്പിന്റെ കടിയേറ്റു എന്നാണ് കരുതുന്നത്. വെളുപ്പിന് മക്കളുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് ബൈക്കിൽ അവരെവച്ച് ആംബുലൻസ് തേടി പിതാവ് അക്ഷരാർഥത്തിൽ പായുകയായിരുന്നു.
എന്നിട്ടും വിധി ഒരാളെ തട്ടിയെടുത്തു. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് തിരിച്ചെത്തി വീട്ടിൽ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാർ ഇവിടേക്ക് ഒഴുകുകയായിരുന്നു.
പിന്നീട് പൊലീസും ഫൊറൻസിക് വിദഗ്ധരും എത്തി വീട് പരിശോധിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസരം പരിശോധിച്ചു.
വീടിനു ചുറ്റും വള്ളിച്ചെടികൾ ഉള്ളതും എയർ ഹോളുകൾ തുറന്നുകിടക്കുന്നതും പാമ്പ് കയറാൻ കാരണമായിട്ടുണ്ടാകുമെന്നാണ് അവരുടെ നിഗമനം. തൊട്ടടുത്തുതന്നെ റബർ തോട്ടവും അതിന് അപ്പുറം വനമേഖലയുമായതിനാൽ ഈ ഭാഗത്ത് പാമ്പുകൾ വരുന്നത് വിരളമല്ല.
ചൂട് കൂടിയതിനാൽ ഇവ തണുപ്പുള്ള സ്ഥലം നോക്കി ഇറങ്ങുന്നത് ഇപ്പോൾ സാധാരണവുമാണ്.
സിറിഞ്ചിന്റെ സൂചിയേക്കാൾ നേർത്ത പല്ലാണ് വെള്ളിക്കെട്ടൻ ഇനത്തിലുള്ള പാമ്പിനെന്ന് വനംവകുപ്പ് വിദഗ്ധർ പറയുന്നു. അതുകൊണ്ട് കടിച്ച പാട് വളരെ നേർത്തതായിരിക്കും.
ചെറിയ പാമ്പ് ആണെങ്കിലും വിഷത്തിന്റെ വീര്യത്തിൽ കുറവുണ്ടാകില്ല. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട
വേദനയ്ക്കിടയിലും രണ്ടാമനെ തിരിച്ചുകിട്ടാനായി ഒരു നാടു മുഴുവൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

