തിരുവനന്തപുരം ∙ കനത്ത ചൂടിൽ ഉരുകി വിയർത്ത് കേരളം. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ മുകളിലേക്ക് അനുഭവപ്പെടും.
22 വരെ ചില ജില്ലകളിൽ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു.
വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ട്. കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു.
35% വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2017നു ശേഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യം.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സർക്കാർ സർക്കുലറിന്റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു.
ട്യൂഷൻ സെന്ററുകളിലെ ക്ലാസുകൾക്കും ഇതു ബാധകമാണ്. വേനലിലെ കടുത്ത ചൂട് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദേശം.
ചൂടു മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും ഹീറ്റ് സ്ട്രോക് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ക്ലിനിക്കുകളിൽ കൂളിങ് ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട
രോഗങ്ങളുടെ നിരീക്ഷണവും ശക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

