കോഴിക്കോട് ∙ ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ടയിൽ കൃഷിയിടത്തിൽ കയറിയ ആന ചരിഞ്ഞു. ബുധനാഴ്ച പുലർച്ചെ 2നാണ് സംഭവം.
പയ്യാനിക്കോട്ട കിഴക്കയില്ല പറമ്പിൽ കണാരന്റെ കൃഷിയിടത്തിൽ കയറിയ ആനയാണ് ചരിഞ്ഞത്.
ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കവേ, ആന വാച്ചർമാർക്ക് നേരെ ചിന്നംവിളിച്ച് ഓടിയടുത്തിരുന്നു. തുടർന്ന് വാച്ചർമാരും ഉദ്യോഗസ്ഥരും കാണാരന്റെ വീട്ടിൽ കയറി.
തിരിഞ്ഞ് ഓടിയ ആന കണാരന്റെ കാർ ഷെഡ് തകർത്തു. കാർ ഷെഡ്ഡിന്റെ ഇരുമ്പ് തൂൺ പൊട്ടി ആനയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നു.
സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ക്യാംപ് ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

