കളമശേരി ∙ പൂട്ടിപ്പോയ എടയാറിലെ ബിനാനി സിങ്കിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യത്തിൽ അപകടകരമായ തോതിൽ ഘനലോഹങ്ങളുടെ സാന്നിധ്യം കൂടുതലെന്നു പരിശോധനാ റിപ്പോർട്ട്.
സുരക്ഷിതമായി സംസ്കരിക്കേണ്ട മാലിന്യം തണ്ണീർത്തടം നികത്തുന്നതിനും റോഡ് നിർമാണത്തിനും ഉപയോഗിച്ചിരുന്നു.
മാലിന്യം കയറ്റിക്കൊണ്ടുപോയ ലോറികൾ ഫെബ്രുവരി അവസാന വാരം നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും തടഞ്ഞിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെത്തി ലീഗൽ സാമ്പിളുകൾ എടുത്തു.
ഇതിൽ നാട്ടുകാർക്കു നൽകിയിരുന്ന സാംപിൾ അവർ ബോർഡിന്റെ അംഗീകൃത സ്വകാര്യ ലാബിൽ പരിശോധനയ്ക്കു നൽകിയിരുന്നു. ഇതിന്റെ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഈ റിപ്പോർട്ട് അനുസരിച്ചു ബിനാനി സിങ്കിന്റെ മാലിന്യത്തിൽ സിങ്ക് (2.3 മില്ലിഗ്രാം/കിലോഗ്രാം), ലെഡ് (3.56 മില്ലിഗ്രാം/കിലോഗ്രാം), കാഡ്മിയം (264.4 മില്ലിഗ്രാം/കിലോഗ്രാം), മാംഗനീസ് (727 മില്ലിഗ്രാം/കിലോഗ്രാം), കൊബാൾട്ട് (6.33 മില്ലിഗ്രാം/കിലോഗ്രാം), കോപ്പർ (3285 മില്ലിഗ്രാം/കിലോഗ്രാം), അയേൺ ( 16.22 ശതമാനം), ആഴ്സനിക് (615.5 മില്ലിഗ്രാം/കിലോഗ്രാം), മെർക്കുറി (6.98 മില്ലിഗ്രാം/കിലോഗ്രാം), ക്രോമിയം (96.72 മില്ലിഗ്രാം/കിലോഗ്രാം ) എന്നിവ ദോഷകരമായ തോതിൽ അടങ്ങിയിട്ടുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡ് ഇതേ മാലിന്യത്തിന്റെ സാംപിൾ എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

