കൊച്ചി ∙ എളംകുളം മെട്രോ സ്റ്റേഷന്റെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. സ്റ്റേഷനിലെ തൂണുകളിൽ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണിരുന്നു.
കോൺക്രീറ്റിന്റെ കഷണങ്ങൾ താഴെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മുകളിൽ വീഴാതിരിക്കാൻ പലിയിടത്തും ചാക്കും വലയും കയറും കൊണ്ടു കെട്ടിയിരുന്നു.
എളംകുളം മെട്രോ സ്റ്റേഷനിലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് പാളികൾ മാസങ്ങൾക്കു മുൻപ് അടർന്നു വീണതിനെ തുടർന്ന് കെട്ടിടത്തിന്റെ നിർമാതാക്കളായ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ടെക്നിക്കൽ സംഘം വിശദ പരിശോധന നടത്തിയിരുന്നു. ഡിഎംആർസി നിർദേശപ്രകാരം, ആധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിങ് (എൻഡിടി) രീതികൾ ഉപയോഗിച്ച് സമഗ്രമായ സാങ്കേതിക പരിശോധനകൾ നടത്തി.
പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും, സ്റ്റേഷൻ സുരക്ഷിതമാണെന്നും ഡിഎംആർസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, കോൺക്രീറ്റ് അടർന്നു വീണ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിർദേശിച്ചു. ഇതനുസരിച്ച്, അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ വിശദമായ മെതഡോളജിയും രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
ഈ പ്രവൃത്തികളുടെ നിർവഹണത്തിനായി ടെൻഡർ ക്ഷണിക്കുകയും, ടെൻഡർ നടപടികൾ നിലവിൽ പൂർത്തിയാക്കിയിരിക്കുകയുമാണ്. അറ്റകുറ്റപ്പണികൾ അടുത്ത ആഴ്ച ആരംഭിക്കുമെന്നും കഴിയുന്നത്ര വേഗം പൂർത്തിയാക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെഎംആർഎൽ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

