പെരുമ്പാവൂർ ∙ രണ്ടു വർഷത്തിനു ശേഷം സഹോദരിയെ കണ്ട സഹോദരൻ വൈഭവിനു വിതുമ്പലടക്കാനായില്ല.
വീടുവിട്ട സഹോദരി വിഭുവിനെ കണ്ടെത്താൻ കഴിയാതെ കണ്ണീരോടെ കാത്തിരുന്ന കുടുംബത്തിന്റെ മധുര നിമിഷങ്ങളായിരുന്നു കൂവപ്പടി ബത്ലഹം അഭയഭവനിലെ കൂടിച്ചേരൽ.
ന്യൂഡൽഹി സ്വദേശികളാണ് ഇരുവരും. മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് 2 വർഷം മുൻപാണു തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു വിഭു അഭയഭവനിൽ എത്തിയത്.
അഭയഭവൻ സ്ഥാപകയും പ്രസിഡന്റുമായിരുന്ന പരേതയായ മേരി എസ്തപ്പാൻ രൂപീകരിച്ച അഭയഭവൻ റീ- ഇന്റഗ്രേഷൻ ഡിപ്പാർട്മെന്റ് നടത്തിയ നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിലാണു വിഭുവിന്റെ വീട്ടുകാരെ കണ്ടെത്താനായത്.
തുടർന്ന് ന്യൂഡൽഹിയിൽ നിന്നു സഹോദരൻ വൈഭവ് എത്തി സഹോദരിയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബിടെക് ബിരുദധാരിയാണ് വിഭു.
2023 മുതൽ ഇതുവരെ 183 പേരെയാണ് റീ- ഇന്റഗ്രേഷൻ ഡിപ്പാർട്മെന്റ് ഇത്തരത്തിൽ സുരക്ഷിതമായി സ്വന്തം വീടുകളിൽ എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

