കോഴിക്കോട് ∙ മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതികളായ ആലപ്പുഴ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ വീട്ടിൽ നാസറുദ്ദീൻ (34) എന്നിവരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ മാവൂർ പൈപ്പ് ലൈൻ റോഡിൽ സ്ഥിതി ചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35 മീറ്ററോളം നീളം വരുന്ന കോപ്പർ കേബിളുകൾ പ്രതികൾ മോഷ്ടിക്കുകയും കോഴിക്കോട് സ്വദേശിയായ നിഷാദിന്റെ ഓട്ടോറിക്ഷയിൽ അവിടെനിന്ന് രക്ഷപെടുകയുമായിരുന്നു.
യാത്രക്കാരായ പ്രതികളുടെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയ ഓട്ടോ ഡ്രൈവർ യാത്രയ്ക്കിടെ ഓട്ടോ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറ്റുകയായിരുന്നു.
പ്രതികളെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്ന് ഇവർ ടെലിഫോൺ എക്സ്ചേഞ്ചിന്റെ കീഴിൽ കരാർ ജോലി ചെയ്യുന്നവരാണെന്നും കോപ്പർ കേബിളുകൾ മോഷ്ടിച്ചു കൊണ്ടുവരികയാണെന്നും മനസ്സിലായി. പിന്നീട് മാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

