തിരുവനന്തപുരം ∙ രക്താർബുദത്തെ തുടർന്ന് ചികിത്സിക്കാൻ പണമില്ലാതെ നിർധന വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. കരമന ശാസ്താനഗർ ടിസി 20/50 (89)ൽ ‘ലക്ഷ്മി വീണ’യിൽ ടി.എൻ.മണികണ്ഠന്റെ ഭാര്യ എസ്.ശ്രുതി(31) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
രണ്ടു വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. പലയിടത്തും ചികിത്സ തേടി.
നിലവിൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതിനായി വലിയൊരു തുക ആവശ്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്.
സ്വകാര്യ സ്ഥാപനത്തിലാണ് മണികണ്ഠന്റെ ജോലി. ഇവിടെ നിന്നു ലഭിക്കുന്ന ചെറിയ വരുമാനത്താലാണ് ഇതുവരെ ശ്രുതിയുടെ ചികിത്സ നടത്തിയത്.
നിലവിൽ അച്ഛൻ സി.പെരുമാൾ പിള്ളയുടെ സംരക്ഷണയിലാണ് ശ്രുതി. മറ്റു വരുമാന മാർഗങ്ങളൊന്നും ഇവർക്കില്ല.
മണികണ്ഠൻ–ശ്രുതി ദമ്പതികൾക്ക് മൂന്നുവയസുള്ള മകളുണ്ട്. സുമനസ്സുകൾ കനിഞ്ഞാൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയും.
ശ്രുതിയുടെ ചികിത്സാർഥം ബാങ്ക് ഓഫ് ഇന്ത്യ, പങ്കജ് ടവേഴ്സ് സ്പെൻസേഴ്സ് ജംക്ഷൻ ശാഖയിൽ ശ്രുതിയുടെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് ശ്രുതിയുടെ പേരിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

