ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുള്ള എ ഐ വീഡിയോക്കെതിരെ കേസെടുത്തു. ആലപ്പുഴ സൈബർ പൊലീസാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.
മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശം ചേർത്ത് ചെന്നിത്തലയുടെ എ ഐ ദൃശ്യം ഉപയോഗിച്ചാണ് വീഡിയോ നിർമ്മിച്ചത്. സോഷ്യൽ മീഡിയയിൽ ഇത് ഉപയോഗിച്ചുള്ള വ്യാജ പ്രചരണം സജീവമായതോടെയാണ് ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
വ്യാജ വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വൻതോതിൽ ബി ജെ പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഭാരതീയ ന്യായ സംഹിതയിലെ 192 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

