ചാലക്കുടി ∙ മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞതു പ്രദേശത്തു പരിഭ്രാന്തി പരത്തി. ആനയുടെ ആക്രമണത്തിൽ പാപ്പാനു പരുക്കേറ്റു.
വയലൂർ പരമേശ്വരൻ എന്ന ആനയാണ് ഇടഞ്ഞത്. വൈകാതെ തളയ്ക്കാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.
ആനയെ കുളിപ്പിക്കാൻ അഴിച്ചപ്പോഴായിരുന്നു ഇടഞ്ഞത്. രണ്ടാം പാപ്പാൻ ജിഷ്ണു പ്രസാദിനാണു (33) പരുക്കേറ്റത്.
ഇദ്ദേഹത്തെ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുമ്പിക്കയ്യിൽ ഉയർത്തി ജിഷ്ണു പ്രസാദിനെ നിലത്തു കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മരത്തോമ്പിള്ളി ഭരത ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഭാഗവും മതിലും ഗേറ്റ് ദീപസ്തംഭവും ബലിക്കല്ലും വഴിപാടു കൗണ്ടറും ആന തകർത്തു.
തൊട്ടടുത്ത ടി.പി.വിജയൻ നമ്പീശന്റെ വീടിന്റെ ഗേറ്റ് തകർത്ത ആന അവരുടെ വീടിനോടു ചേർന്ന ട്രസ് മേൽക്കൂരയുടെ ഭാഗവും നശിപ്പിച്ചു. തിങ്കൾ രാവിലെ 7.30നാണു സംഭവം.
മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ശീവേലിക്കായാണ് ആനയെ കൊണ്ടുവന്നത്.
ഉടൻ തന്നെ എലിഫന്റ് സ്ക്വാഡിനെ വിവരമറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എലിഫന്റ് സ്ക്വാഡും ഒന്നാം പാപ്പാൻ വിഷ്ണുവും ചേർന്ന് ആനയെ തളച്ചത്.
ഉച്ചയോടെ ലോറിയിൽ കയറ്റി ആനയെ കൊണ്ടുപോയി. രാവിലത്തെ ശീവേലി ചടങ്ങുകൾ ആനയെ ഒഴിവാക്കി നടത്തി.
ഉച്ചയ്ക്കു ശേഷമുള്ള ചടങ്ങുകൾക്കായി മറ്റൊരാനയെ കൊണ്ടുവന്നു. ഉത്സവം 12നാണു സമാപിക്കുക.
ആന ഇടഞ്ഞതറിഞ്ഞു വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ എലിഫന്റ് സ്ക്വാഡ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

