ആലപ്പുഴ ∙ അവധിക്കാലത്തു കുട്ടികൾ കൂടുതലായി മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള സാധ്യത ദുരുപയോഗം ചെയ്തു സൈബർ തട്ടിപ്പുകൾക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുമായി പൊലീസ്.
ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെയുള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഓൺലൈൻ സുരക്ഷ ഉറപ്പാക്കണമെന്നാണു നിർദേശം. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത മൊബൈൽ ഫോണുകൾ കുട്ടികൾക്കു കളിക്കാൻ നൽകുന്നത് ഒഴിവാക്കണമെന്നു സൈബർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇവ ശ്രദ്ധിക്കാം
∙ പരിചയമില്ലാത്ത ആളുകളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യരുതെന്നു കുട്ടികളെ ബോധവൽക്കരിക്കുക.
∙ ഫോട്ടോ, വിഡിയോ, ഫോൺ നമ്പർ, വിലാസം പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കരുതെന്നു പഠിപ്പിക്കുക. ∙ സംശയാസ്പദമായ ലിങ്കുകൾ, ഗെയിമുകൾ, ആപ്പുകൾ എന്നിവ തുറക്കരുതെന്ന് അറിയിക്കുക.
∙ സമൂഹമാധ്യമ ഉപയോഗം മാതാപിതാക്കളുടെ മേൽനോട്ടത്തിൽ മാത്രം അനുവദിക്കുക. ∙ കുട്ടികൾ കാണുന്ന ഉള്ളടക്കം പ്രായത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കുക.
∙ സൈബർ ബുള്ളിയിങ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചു മുന്നറിയിപ്പ് നൽകുക.
∙ ദിവസവും സ്ക്രീൻ സമയം നിയന്ത്രിച്ച്, കളിയും വായനയും കുടുംബസമയവും പ്രോത്സാഹിപ്പിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

