കൊടുമ്പ് ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുന്നതിനിടെ മലമ്പുഴ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എ.സുരേഷിനായി വോട്ടു തേടി വിഎസിന്റെ ‘പൂച്ചകളിലൊരാൾ’ മണ്ഡലത്തിലെത്തി. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മൂന്നാർ ദൗത്യസംഘത്തിലെ പ്രധാനികളിലൊരാളായ റിട്ട.ഐഎഎസ് ഉദ്യോഗസ്ഥൻ കെ.സുരേഷ്കുമാറാണു സ്ഥാനാർഥി എ.സുരേഷിനൊപ്പം മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയത്. വി.എസ്.മുഖ്യമന്ത്രിയായിരിക്കെ 2007ൽ മൂന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടത്തിയ ദൗത്യത്തിനു നേതൃത്വം നൽകിയവരിലൊരാൾ കെ.സുരേഷ്കുമാറായിരുന്നു.
29 ദിവസം നീണ്ടുനിന്ന ദൗത്യത്തിൽ 92 കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയും ഏകദേശം 16,000 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. കെ.സുരേഷ്കുമാറിനൊപ്പം രാജുനാരായണ സ്വാമി, ഋഷിരാജ് സിങ് എന്നിവരെയാണ് അന്നു ദൗത്യത്തിനായി വിഎസ് തിരഞ്ഞെടുത്തത്. തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ കുടിയൊഴിപ്പിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെ ഈ മൂവർ സംഘത്തിനു ‘വിഎസിന്റെ പൂച്ചകളെന്ന്’ വിളിപ്പേരും വീണു.
ഇന്നലെ മണ്ഡലത്തിലെത്തിയ സുരേഷ്കുമാർ എലപ്പുള്ളിയിലും കൊടുമ്പിലും പ്രചാരണത്തിനിറങ്ങി. വൈകിട്ട് മലമ്പുഴ മുതൽ മുണ്ടൂർ ജംക്ഷൻ വരെ നടന്ന റോഡ് ഷോയിലും സ്ഥാനാർഥിക്കൊപ്പം കെ.സുരേഷ്കുമാർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

