കാവുങ്കൽ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി.തോമസിന്റെ സമ്മാനം 4 കിലോഗ്രാം തൂക്കമുള്ള നെയ്മീൻ. അസാധാരണ സമ്മാനം നൽകുന്ന ആ കാഴ്ചയ്ക്കു സദസ്സിന്റെ നീണ്ട
കയ്യടി. രാഹുലിനു മീൻ സമ്മാനിക്കണമെന്ന ആഗ്രഹം എ.ഡി.തോമസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയെ അറിയിച്ചിരുന്നു.
തോമസിന്റെ സുഹൃത്തായ കോൺഗ്രസ് പ്രവർത്തകൻ സി.എസ്.പ്രവീൺ കൊച്ചിയിൽനിന്നു നെയ്മീൻ എത്തിച്ചു. സുരക്ഷാ പരിശോധനയ്ക്കു ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ച നെയ്മീൻ അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണു രാഹുൽ ഗാന്ധിക്കു കൈമാറിയത്. കൗതുകച്ചിരിയോടെ രാഹുൽ കൈനീട്ടി അതു സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

