കാഞ്ഞങ്ങാട് ∙ മാലിന്യം നിറഞ്ഞ പാടത്ത് നാട്ടുകൂട്ടായ്മയിലൂടെ പൊൻകതിർ വിളയിച്ചു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് പാടത്തെ വീണ്ടെടുത്ത കൃഷിയിൽ നിന്നു നൂറു മേനി വിളവു കൊയ്തു.
നഗരസഭ അടമ്പിൽ വാർഡിലെ കർഷകത്തൊഴിലാളി യൂണിയൻ ബല്ല വില്ലേജ് കമ്മിറ്റിക്ക് കീഴിലുള്ള ‘ബല്ല കൃഷിക്കൂട്ടം’ ആണ് കൃഷിയിൽ വീണ്ടും വിജയഗാഥ തീർത്തത്. പ്രവാസികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 23 പേരുടെ സംഘമാണ് ഇതിന് പിന്നിൽ.
കുറ്റിക്കാൽ വയലിൽ നടന്ന കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി.
കഴിഞ്ഞ നവംബറിൽ നട്ട ‘പൗർണമി’ ഇനം നെല്ലാണ് ഇപ്പോൾ കൊയ്ത്തിന് പാകമായത്.
വിഷുവിന് വിഷരഹിതമായ തനി നാടൻ അരി എത്തിക്കുക എന്നതാണ് കൃഷിക്കൂട്ടത്തിന്റെ ലക്ഷ്യം. കൊയ്തെടുത്ത നെല്ല് വിഷുവിന്‘ബല്ല റൈസ്’ എന്ന പേരിൽ വിപണിയിൽ എത്തും.
കൊയ്ത്തുത്സവം കണ്ണൂർ ഡിവൈഎസ്പി സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കൃഷിക്കൂട്ടം പ്രസിഡന്റ് പി.തമ്പാൻ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.ബാലകൃഷ്ണൻ, കെ.വി.രതീഷ്, എ.പ്രദീപ് കുമാർ, എൻ.ഗോപി, എൻ.
മുരളി, മധു കവ്വായി, കൃഷിക്കൂട്ടം സെക്രട്ടറി എം.മനോജ് കുമാർ, കെ.വി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

