കൽപറ്റ∙ ആഗോള താപനിലയിലെ വർധനവിന്റെ പരിണിത ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയെ ചെറുക്കുന്നതിന് ആവശ്യമായ പരിസ്ഥിതി നയങ്ങൾക്കും വികസന തന്ത്രങ്ങൾക്കും കേരളം ഊന്നൽ നൽകണമെന്ന് പരിസ്ഥിതി ഐക്യവേദിയും സഹ്യാദ്രി എൻവിയോണ്മെന്റ് സമ്മിറ്റും ചേർന്ന് തയാറാക്കിയ ജനകീയ പരിസ്ഥിതി നയരേഖയിൽ ആവശ്യപ്പെട്ടു. കാട് മുതൽ കടൽ വരെ എന്ന് പേര് നൽകിയിരിക്കുന്ന നയരേഖ ഡോ.
സുമ അവതരിപ്പിച്ചു. ജി.ബാലഗോപാൽ റിട്ട.
എഎഎസ് അധ്യക്ഷനായ ചടങ്ങ് പി.ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഓഖി ചുഴലിക്കാറ്റും 2018ലെ വെള്ളപ്പൊക്കവും മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ കേരളത്തിനുള്ള മുന്നറിയിപ്പായി കണക്കാക്കി വിവേകപൂർവം നയങ്ങൾ ആസൂത്രണം ചെയ്യണമെന്ന് നയരേഖയിൽ പറയുന്നു. കേരളത്തിൽ നദികൾ കേരളത്തിന്റെ ജീവ നാഡികളാണെന്ന് തിരിച്ചറിഞ്ഞ് അവയെ പരിപാലിക്കുന്നതിനും വീണ്ടെടുക്കുന്നതിനും സർക്കാറുകൾ മുന്തിയ പരിഗണന നൽകണം.
വന്യജീവി മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും ഫലപ്രദമായി തടയുന്നതിന്നും ഇന്നു കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണം.
സഹവർത്തിത്വത്തിൽ ഊന്നിയ ഒരു നയമുണ്ടാകണം. സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഇപ്പോൾ നൽകിവരുന്ന നാമമാത്രമായ സമാശ്വാസ ധനം നാലിരട്ടിയെങ്കിലുമായി വർദ്ധിപ്പിക്കുകയും ആശ്രിതരൂടെ മുഴുവൻ ഭാവിസുരക്ഷയും സംസ്ഥാനം ഏറ്റെടുക്കകയും കാർഷിവിളകളുടെ നഷ്ടങ്ങൾക്ക് നൽകി വരുന്ന പ്രതിഫലം ഉചിതമായി വർദ്ധിപ്പിച്ച് പൂർണ്ണമായും പതിനഞ്ചു ദിവസത്തിനകം നൽകുകയും വേണം.
പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള വീട്ടു വളപ്പുകളിൽ ജൈവ വൈവിദ്ധ്യം നിലനിർത്തുന്ന ഫലവൃക്ഷ- ഭക്ഷ്യ മരംകൃഷി പ്രോത്സാഹിപ്പിക്കാനും പട്ടണങ്ങളെ അത്യുഷ്ണത്തിൽ നിന്നും സംരക്ഷിക്കാനും കാർബൺ ഉൽവമനം കുറക്കുന്നതിനും വൃക്ഷമേലാപ്പുകൾ സൃഷ്ടിക്കാനുള്ള ഒരു യജ്ഞം തുടങ്ങാൻ സംസ്ഥാന തലത്തിൽ നിയമനിർമ്മാണം ഉണ്ടാകണം.
പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും പുതിയ റോഡുകൾ , വൻ നിർമ്മിതികൾ, തുരങ്ക പാതകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന്നുമുൻപേ പരിസ്ഥിതി സാമൂഹിക വിലയിരുത്തലുകളും അംഗീകരവും നേടണം.
അത്തരം പ്രൊജക്ടുകൾ തെക്കുപടിഞ്ഞാറൻ കാലവസ്ഥയുടെപ്രത്യേകതകൾ ഉൾകൊളളുകയും നീരോഴുക്കിനെ ഭംഗപ്പെടുത്താത്ത വിധം നിർമ്മിക്കുകയും അതിനു സാധിക്കാത്ത പക്ഷം അവ ഉപേക്ഷിക്കകയും വേണം.
വയനാട് പ്രകൃതി സംരക്ഷണ സമിതിയും സഹ്യാദ്രി എൺവയർമെൻ്റ് സമ്മിറ്റും ചേർന്ന് സംഘടിപ്പിച്ച റൗണ്ട് ടെബിൾ ചർച്ചക്ക് തോമസ്സ് അമ്പലവയൽ സ്വാഗതം പറഞ്ഞു. സൂപ്പി പളളിയാൽ ,ജോസ് പാറ്റാനി, സാം പി.
മാത്യു, രാജേഷ കൃഷ്ണൻ, കെ.കെ. സുരേന്ദ്രൻ, വിജയൻ, സി.ഐ.ഗോപാലകൃഷ്ണൻ, ബഷീർ ആനന്ദ് ജോൺ, വർഗ്ഗീസ് വട്ടേക്കാട്ടിൽ, എൻ.
ബാദുഷ , എം. ഗംഗാധരൻ , ബാബുരാജ് ഉറവ് ,ധന്യ ഉറവ് സണ്ണി പടിഞ്ഞാറത്തറ , റഹിം റിപ്പൺ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

