സ്വർണവില വൻ കുതിപ്പിനിടെ ‘ട്രംപിൽ തട്ടി’ താഴേക്ക്. ഇന്നു രാവിലെ അമേരിക്കയെ ഇറാൻ വിഷയത്തിൽ ട്രംപ് അഭിസംബോധന ചെയ്യുംമുൻപ് രാജ്യാന്തരവില ഔൺസിന് 4600 ഡോളർ നിലവാരത്തിൽ നിന്ന് 4800ന് അടുത്തേക്ക് കയറിയിരുന്നു.
ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ വില 4657 ഡോളറിലേക്ക് ഇടിഞ്ഞു.
ഇത് കേരളത്തിലും വില താഴാനിടയാക്കി. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു പൊടുന്നനേയുള്ള ഈ യു-ടേൺ.
അല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് വില കൂടേണ്ടതായിരുന്നു.
രാവിലെ കേരളത്തിൽ സ്വർണവില ഗ്രാമിന് 140 രൂപ താഴ്ന്ന് 13,880 രൂപയായി. 1120 രൂപ കുറഞ്ഞ് 1,11,040 രൂപയാണ് പവൻവില.
ഇറാനെതിരായ യുദ്ധം അവസാനിപ്പിച്ച് യുഎസ് സൈന്യം വൈകാതെ മേഖലയിൽ നിന്ന് മടങ്ങുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇന്നത്തെ പ്രസംഗത്തിൽ ട്രംപ് ഇറാനെതിരെ നിലപാട് കടുപ്പിച്ചത് സ്വർണവിലയുടെ കുതിപ്പിനും തടയിടുകയായിരുന്നു.
സംഘർഷം നീണ്ടാൽ സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,470 രൂപയായി. വെള്ളിക്കു വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 115 രൂപ കുറച്ച് 11,405 രൂപയാണ്. വെള്ളിക്ക് ഇവരും നൽകിയ വില ഗ്രാമിന് 250 രൂപ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

