കുമളി ∙ തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് (ഏപ്രിൽ 1) തുടക്കമാകും. രാവിലെ 10ന് മേളനഗറിലേക്കുള്ള പ്രവേശനം ആരംഭിക്കും.
വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം.എം.വർഗീസ് അധ്യക്ഷത വഹിക്കും.
ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി സ്കൂളിനുള്ള പുരസ്കാരം നേടിയ കുമളി ട്രൈബൽ യുപി സ്കൂളിനെ വേദിയിൽ ആദരിക്കും. അബ്ദുൽ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകം പ്രകാശനം ചെയ്യും.
തുടർന്ന് ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
മേയ് മൂന്നു വരെ നീണ്ടുനിൽക്കുന്ന പുഷ്പമേളയോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും സംവാദങ്ങളും നടക്കും. ഉറവിടത്തിൽ തന്നെ മാലിന്യ സംസ്കരണം എന്ന ആശയമുയർത്തി ചെറിയ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ പ്രദർശനവും പ്രചാരണവും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ സ്കൂളുകൾ, കലാസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ദിവസങ്ങളിലും വൈകിട്ട് കലാപരിപാടികളും അരങ്ങേറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

