ശൂരനാട് ∙ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട അഞ്ചംഗ സംഘം മാരകായുധങ്ങളുമായി എത്തി യുവാവിന്റെ വീട് അടിച്ചു തകർത്തതായി പരാതി.
ശൂരനാട് വടക്ക് പാറക്കടവ് ചിറപ്പാട് ഭാഗത്ത് അഖിലാലയത്തിൽ അജിത്തി(43)ന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആക്രമണമുണ്ടായത്.വിദ്യാർഥികളായ മക്കൾക്കും വയോധികയായ അമ്മയ്ക്കും ഒപ്പം അജിത്ത് രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് ആക്രമണം .
വെട്ടുകത്തിയും കമ്പി വടികളും വടിവാളുമായി എത്തിയ സംഘം വീടിന്റെ ജനാലകളെല്ലാം തകർത്തു. ടിവി, ഫ്രിജ്, വീട്ടുപകരണങ്ങൾ, അടുക്കളയിലെ സാധനങ്ങൾ എന്നിവയും മുറ്റത്ത് പാർക്കു ചെയ്തിരുന്ന ബൈക്കും തകർത്തതായി പരാതിയിൽ പറയുന്നു.
അക്രമി സംഘത്തെ കണ്ട് അജിത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മാതാവ് ഗൗരിക്കുട്ടി (67), മക്കളായ അഖില (17), അഭിജിത്ത് (14) എന്നിവരെ മർദിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
അക്രമി സംഘം മേഖലയിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആനയടി ഉത്സവത്തിനിടെ നടന്ന പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ കേസ് എടുത്തെന്നും ശൂരനാട് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

