കൊച്ചി∙ സഹജീവികള്‍ക്ക് കൈത്താങ്ങാവുക എന്ന വലിയൊരു ലക്ഷ്യവുമായി കൊച്ചി ഒരു മനസ്സായി, ഒന്നിച്ചൊന്നായി ചുവടുവയ്ക്കുന്നു. കൊച്ചിയെ ആവേശക്കടലാക്കി ‘വാക്കറൂ കൊച്ചി വാക്കത്തോണ്‍ 2026’ മെഗാ നടത്തത്തിന് വെല്ലിങ്ടണ്‍ ഐലന്റിലെ പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ തുടക്കം.
ഇന്ത്യയിലെ അതിവേഗം വളരുന്ന വോക്കിങ് കമ്മ്യൂണിറ്റിയായ ‘വാക്കരോ’ (walkkaro) സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റിന്റെ ടൈറ്റില്‍ സ്പോണ്സര് ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിർമാതാക്കളായ വാക്കറൂ (Walkaroo) ആണ്. മലയാള മനോരമയുടെ സഹകരണത്തോടെയാണ് വാക്കത്തോണ്‍ സംഘടപ്പിക്കുന്നത്.
അർബുദത്തിനെതിരായ പോരാട്ടത്തിനു മികച്ച പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ വാക്കത്തൺ. എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടുന്ന സാധാരണക്കാരായ കാൻസർ രോഗികൾക്ക് വേണ്ടിയാണ് ഈ വലിയ മുന്നേറ്റം.
കഴിഞ്ഞ വർഷം നടന്ന കൊച്ചി വാക്കത്തണിലൂടെ സമാഹരിച്ച തുക എറണാകുളം ജനറൽ ആശുപത്രിയിലെ ആർട്ടിഫിഷ്യൽ ലിംബ് സെന്റിനു കൈമാറുകയും, ചലന പരിമിതിയുള്ള 200ലധികം വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിക്കുകയും ചെയ്തു.
ആ വലിയ വിജയത്തിന്റെ ഊർജവുമായാണ് ഇത്തവണ കൊച്ചി വാക്കത്തൺ വീണ്ടുമെത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

