വടക്കഞ്ചേരി ∙ പാചകവാതക ലഭ്യതക്കുറവു മൂലം ജനം വട്ടംകറങ്ങുമ്പോൾ കുറഞ്ഞ ചെലവിൽ അടുപ്പ് കത്തിക്കാനുള്ള വിദ്യയുമായി വള്ളിയോട് സെന്റ് മേരീസ് ഐടിഐ വിദ്യാർഥികൾ. അവർ നിർമിച്ച വേസ്റ്റ് ബർണർ ഗ്യാസ് സ്റ്റൗ വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പ്രദർശിപ്പിച്ചപ്പോൾ ഒട്ടേറെ പേരാണു കാണാനെത്തിയത്.
അടുക്കളയിൽ ഗ്യാസ് ഇല്ലെങ്കിലും ഇനി പാചകം ചെയ്യാമെന്ന് ഇവർ പറഞ്ഞു. ഒരു ലീറ്റർ വേസ്റ്റ് ഓയിൽ കൊണ്ട് 5 മണിക്കൂർ വരെ തീ കത്തിക്കാം.
ഓയിൽ സംഭരിക്കാനുള്ള ചെറിയ ടിൻ, കുറച്ചു പൈപ്പുകൾ, എൽബോ, ചെറിയ ടാപ്പ്, റഗുലേറ്റർ സംവിധാനത്തിൽ കറങ്ങുന്ന ഫാൻ തുടങ്ങിയവയാണ് അടുപ്പ് നിർമാണ സാമഗ്രികൾ.
ആവശ്യക്കാർക്കു ചെറിയ ചെലവിൽ വിദ്യാർഥികൾ തന്നെ അടുപ്പ് നിർമിച്ചു നൽകും. വിറകടുപ്പും ഇവർ നിർമിച്ചിട്ടുണ്ട്.
500 രൂപ മുതൽ 1000 രൂപ വരെ ചെലവഴിച്ചാൽ മികച്ച വിറകടുപ്പുകൾ കിട്ടും. ഏത് സ്ഥലത്തും വച്ച് പാചകം ചെയ്യാനാകും.
വിദ്യാർഥികളായ സാഞ്ജോ മാത്യു, അൻവിൻ വിൻസന്റ്, കെ.കാർത്തിക്, ആൽവിൻ ഷൈജു, അലൻ ഷിബു, ജെ.അമൽ, യു.അഖിൽ, അൻസർ, ഗൗതം, ഫ്രാങ്ക്ലിൻ, അർജുൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രദർശനം നടത്തിയത്. ഡയറക്ടർ ഫാ.മാത്യു ഇല്ലത്തുപറമ്പിൽ, പ്രിൻസിപ്പൽ ജോൺ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികൾക്കൊപ്പം പ്രോത്സാഹനവുമായി ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

