ന്യൂഡൽഹി∙ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ജിസിസി രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു യൂസഫലിയുടെ പ്രതികരണം.
ജിസിസി രാഷ്ട്രങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുണ്ട്. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ ദിവസേന ജിസിസി രാഷ്ട്രങ്ങളിലേക്ക് ലുലു ഗ്രൂപ്പ് ഭക്ഷ്യവസ്തുക്കൾ അയക്കുന്നുണ്ട്.
കപ്പൽ സർവീസുകളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് യൂസഫലി പറഞ്ഞു.
ഇതിനകം 30ലേറെ ചാർട്ടേഡ് വിമാനങ്ങളിലും കപ്പലുകളിലുമായി 15,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ലുലു ഗൾഫ് മേഖലയിൽ എത്തിച്ചു. ഗൾഫ് രാഷ്ട്രങ്ങളിൽ തടസ്സമില്ലാതെ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുവെന്ന് മാത്രമല്ല, ഇന്ത്യയിലെ കർഷകർക്കും ഈ ദൗത്യം ഏറെ സഹായകമാണെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

