സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ ഉത്തരവ്. 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആകെ 649 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
കേന്ദ്രാവിഷ്കൃത പദ്ധதியான പി എം പോഷൻ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന വിഹിതത്തിനാണ് ഇതോടെ ഔദ്യോഗിക ഭരണാനുമതി ലഭ്യമായിരിക്കുന്നത്. ഫണ്ടില്ലാത്തതിനെ തുടർന്ന് സ്കൂളുകളിൽ നിലനിന്നിരുന്ന ഉച്ചഭക്ഷണ പ്രതിസന്ധിക്ക് ഈ നടപടിയോടെ താൽക്കാലിക പരിഹാരമാകും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഫണ്ട് വിഹിതം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച പ്രത്യേക പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണം അനുവദിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

