മറയൂർ ∙ രാപകൽ വ്യത്യാസമില്ലാതെ മറയൂർ– മൂന്നാർ റോഡിലും വാഗുവര, തലയാർ മേഖലയിലെ തേയിലത്തോട്ടങ്ങളിലുമായി പടയപ്പയെ കണ്ടുവരുന്നതിനാൽ ജനങ്ങൾ ജാഗ്രതാ നിർദേശം പാലിക്കണമെന്ന് വനംവകുപ്പ്. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മറയൂർ ഭാഗത്തേക്ക് പടയപ്പ എത്തുന്നത്.
മൂന്നു ദിവസത്തിനിടെ വിനോദസഞ്ചാരികളുടെ കാർ തകർക്കുകയും സ്വകാര്യ ബസ് തടഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പടയപ്പയിൽനിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 11ന് തലയാറിൽ പതിമൂന്നാം നമ്പർ കാട്ടിൽ പടയപ്പ നടന്നുനീങ്ങുന്നത് തോട്ടം തൊഴിലാളികൾ കണ്ടതായി പറയുന്നു. ഇതോടെ തൊഴിലാളികൾ പടയപ്പയുടെ സമീപത്ത് നിൽക്കാതെ അകലെയുള്ള തേയിലത്തോട്ടത്തിലാണ് ജോലി നോക്കിയത്.
അതേസമയം ഇന്നലെ പകൽ പടയപ്പയെ കണ്ട സാഹചര്യത്തിൽ നിരീക്ഷണവുമായി ഇവിടേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ എത്തിയില്ലെന്നാണു തോട്ടം തൊഴിലാളികളുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

