സ്വർണവില കേരളത്തിൽ വീണ്ടും താഴ്ന്നിറങ്ങി. ഇന്നു രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 13,465 രൂപയായി.
480 രൂപ താഴ്ന്ന് 1,07,720 രൂപയാണ് പവൻവില. മുന്നോട്ടുവച്ചിരുന്നു.
ഇതു തള്ളിയ ഇറാൻ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി.
എങ്കിലും, ഒന്നു നോക്കാം…
ചർച്ചാ സാധ്യത മങ്ങിയതിനു പിന്നാലെ രാജ്യാന്തര എണ്ണവില വീണ്ടും കുതിപ്പുതുടങ്ങി. ഇതോടെ സ്വർണവില താഴ്ന്നു.
ചർച്ചയ്ക്ക് സന്നദ്ധമല്ലെങ്കിലും യുഎസ് മുന്നോട്ടുവച്ച പ്ലാൻ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, യുഎസിന് മുൻപിൽ ഇറാൻ ചില നിർദേശങ്ങളും വച്ചിട്ടുണ്ട്.
എണ്ണവില കൂടിയാൽ സ്വർണത്തിനെന്താ..?
രാജ്യാന്തര സ്വർണവില രാവിലെയുള്ളത് ഔൺസിന് 38 ഡോളർ താഴ്ന്ന് 4,515 ഡോളറിലാണ്.
ഇതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. എണ്ണവില കൂടുമ്പോൾ ആഗോളതലത്തിൽ ‘പണപ്പെരുപ്പ’ ഭീഷണി ഉയരും.
ഇത് ഡോളറിന് കരുത്താകും.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഈ സാഹചര്യത്തിൽ ഡോളർ ശക്തമാകുന്നത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കും.
വില താഴും.
‘കുഞ്ഞൻ’ സ്വർണവില
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഇന്നു രാവിലെ ഗ്രാമിന് 50 രൂപ താഴ്ന്ന് 11,125 രൂപയായി. വെള്ളിക്കു വില മാറിയില്ല; ഗ്രാമിന് 250 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറച്ച് 11,065 രൂപയായാണ് നിശ്ചയിച്ചത്. വെള്ളിക്ക് 250 രൂപ തന്നെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

