കൊടുങ്ങല്ലൂർ ∙ ചന്തപ്പുരയിലെ ഫ്ലാറ്റിലെ റഫ്രിജറേറ്ററിൽ നിന്നു മൂന്നു മാസം പ്രായമെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ തേടുന്നു. റോസ് വില്ല ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നാണു ഭ്രൂണം കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു തിങ്കളാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് റഫ്രിജറേറ്ററിൽ ആമി എന്നെഴുതിയ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച ഭ്രൂണം കണ്ടെത്തിയത്. ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു ചോദ്യം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ടു യുവതി നൽകിയ മൊഴി പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.
മൂന്നു മാസം ഗർഭിണിയായിരുന്ന താൻ 20ന് മാസം തികയാതെ പ്രസവിച്ചെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. നഴ്സിങ് പഠിച്ചിട്ടുള്ള യുവതി ഭ്രൂണം സ്വയം വേർപ്പെടുത്തുകയും ഇത് കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് റഫ്രിജറേറ്റിൽ സൂക്ഷിച്ചതെന്നും പൊലീസിനു ഇവർ നൽകിയ മൊഴിയിൽ പറയുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫൊറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

