ഇറാനിൽ സമാധാന ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും അഞ്ചു ദിവസത്തേക്ക് ഊർജ നിലയങ്ങളെ ആക്രമിക്കില്ലെന്നും മാർച്ച് 23നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു.
ചർച്ചയുണ്ടായില്ലെന്ന് ഇറാൻ പ്രതികരിച്ചതോടെ വില വീണ്ടും ഉയര്‍ന്നു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിന് മുൻപ് ക്രൂഡ് ഓയിൽ വിപണിയിൽ നടന്ന വിചിത്ര ഇടപാടാണ് ഇന്നത്തെ ചർച്ചാ വിഷയം.
ട്രംപ് ഇറാനിലെ പുതിയ നീക്കങ്ങൾ പ്രഖ്യാപിക്കുന്നതിന് 15 മിനിറ്റ് മുൻപാണ് ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ഓയിലുകളുമായി ബന്ധപ്പെട്ട
6200 ഫ്യൂച്ചർ കോൺട്രാക്ടുകൾ ട്രേഡ് ചെയ്യപ്പെട്ടത്. നിലവിലെ മൂല്യം അനുസരിച്ച് ഇതിന്റെ വില 58 കോടി ഡോളർ വരും.
ഏകദേശം 5400 കോടി ഇന്ത്യൻ രൂപ. ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയാൻ തുടങ്ങി.
ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് ഇടപാടുകാർ നേരത്തേ ഫ്യൂച്ചർ കോൺട്രാക്റ്റുകൾ വിറ്റൊഴിവാക്കിയത്. വില കുറയുമ്പോൾ ഈ കോൺട്രാക്റ്റുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും കഴിയും.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനം ഇവർ എങ്ങനെയാണ് നേരത്തേ അറിഞ്ഞതെന്ന സംശയമാണ് വിപണി നിരീക്ഷകർ ഉയർത്തുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിന് മുൻപ് യുഎസ് വിപണിയിലെ ഫ്യൂച്ചര്‍ വ്യാപാരത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
സമാനമായ വ്യാപാരം നേരത്തെയും ഉണ്ടായിട്ടുള്ളതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇറാനിലും വെനസ്വേലയിലും യുഎസ് സൈനിക നടപടി തുടങ്ങുന്നതിന് തൊട്ടുമുൻപും സമാനമായ ഇടപാടുകൾ നടന്നതായും വിവരമുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് മുൻപ് ഇങ്ങനെ വിൽപന നടത്തുന്നവർ ആരാണെന്നതാണ് അടുത്ത ചോദ്യം.
ഔദ്യോഗിക വിവരങ്ങൾ ചോർത്തി അന്യായ ലാഭം ഉണ്ടാക്കുന്ന ‘ഇൻസൈഡർ ട്രേഡിങ്’ ആണോ ഇതെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾ തെറ്റാണെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
ഇൻസൈഡർ ട്രേഡിങ് ആരോപിക്കാനുള്ള വിധത്തിലുള്ള തെളിവുകളൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായ് പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

