തൃശൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 29ന് തൃശൂരിലെത്തും. വൈകിട്ട് 4ന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
പാലക്കാട്ടെ പ്രചാരണ പരിപാടികൾക്കു ശേഷമാണ് തൃശൂരിലെത്തുക. പാലക്കാട് നിന്ന് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂരിലെ സി.അച്യുതമേനോൻ ഗവ.
കോളജ് ഹെലിപ്പാഡിലിറങ്ങും. തുടർന്നു റോഡ് മാർഗം നഗരത്തിലെത്തുമെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിവരം.
തൃശൂരിൽ പൊതുസമ്മേളനമില്ല. സ്വരാജ് റൗണ്ടിൽ ജില്ലാ ജനറൽ ആശുപത്രി പരിസരം മുതൽ നടുവിലാൽ വരെ 900 മീറ്റർ റോഡ് ഷോ ആണ് പരിഗണനയിൽ.
ഇതിൽ എൻഡിഎ സ്ഥാനാർഥികളായ പത്മജ വേണുഗോപാൽ (തൃശൂർ), കെ.കെ. അനീഷ്കുമാർ (മണലൂർ) തുടങ്ങിയവർ പങ്കെടുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

