ചെന്നൈ: തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയപാതയിൽ കാട്ടാൻകുളത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ 28കാരനായ ഇരയിൻപ് ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ പേരിലുള്ള കാർ ഇടിച്ചാണ് ഈ അപകടം സംഭവിച്ചത്.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മന്ത്രിയുടെ തൊട്ടുമുന്നിലുള്ള വാഹനത്തിലായിരുന്നു മന്ത്രിയുടെ ബന്ധുക്കൾ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന്, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് മധുര സ്വദേശിയായ കാർ ഡ്രൈവർ ചിന്ന അഗ്നിയെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
കൂടാതെ, സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്.
മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് മന്ത്രി കെ ജഗദീശ്വരിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലവിലിരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

