കോട്ടയം ∙ ജില്ലയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഏകോപിക്കുന്നതിനായി രൂപീകരിച്ച എല്‍പിജി മോണിട്ടറിങ് സമിതിയുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പോര്‍ട്ടലില്‍ ലഭ്യമായ അപേക്ഷകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അംഗീകരിക്കുന്നതനുസരിച്ച് വിതരണം നടത്തുന്നതിന് യോഗം ഓയില്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
www.lpgtrackkerala.in ല്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. ഒരുതവണ നല്കിയ അപേക്ഷയില്‍ സിലിണ്ടര്‍ ലഭ്യമായ ശേഷമേ വീണ്ടും അപേക്ഷിക്കാനാകൂ.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എ.
ഷാഹുല്‍ ഹമീദ്, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്. ജയശ്രീ, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് എം.
സഫിയ, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ്, അഡീഷണല്‍ പോലീസ് സൂപ്രണ്ട് എ.കെ. വിശ്വനാഥന്, ഓയില്‍ കമ്പനി പ്രതിനിധികളായ ശ്രീകാന്ത്കുമാര്, ഐസക് ജേക്കബ് സിറിയക്, പി.
രാജേഷ് എന്നിവര്‍ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

