മട്ടാഞ്ചേരി∙ പാചകവാതക സിലിണ്ടറുകൾ കാലിയായതിനെത്തുടർന്നു തൊഴിലാളികൾക്കു ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മത്സ്യബന്ധന ബോട്ടുകൾ മടങ്ങുന്നു. 3 ദിവസം മുൻപ് മത്സ്യബന്ധനത്തിനായി തോപ്പുംപടി ഫിഷറീസ് ഹാർബറിൽ നിന്നു പോയ ബോട്ടുകളാണു മടങ്ങിയെത്തുന്നത്.
6 ബോട്ടുകൾ ഇന്നലെ മടങ്ങിയെത്തി.
2000 ലീറ്റർ ഡീസൽ അടിച്ചാണ് ചെറിയ ബോട്ടുകൾ പോലും മത്സ്യബന്ധനത്തിന് പോകുന്നത്. ഐസ്, റേഷൻ, തൊഴിലാളികളുടെ ബാറ്റ എന്നിവ അടക്കം 3, 4 ലക്ഷത്തോളം രൂപ ഒരു പ്രാവശ്യത്തെ യാത്രയ്ക്ക് ചെലവാകുന്നതായി ഉടമകൾ പറയുന്നു.
മത്സ്യ ലഭ്യതയും കുറവാണ്. മടങ്ങേണ്ടി വരുന്ന ബോട്ടുകൾക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് അവർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

