മുളങ്കുന്നത്തുകാവ്∙ വീട്ടിൽ പ്രസവിച്ച എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹസിനയുടെ (37) മരണത്തിലേക്കു നയിച്ചത് പ്രസവ സമയത്തുണ്ടായ പിഴവുകളാണെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പ്രസവം അശാസ്ത്രീയമായ രീതിയിൽ നടത്തിയതിനെ തുടർന്നു ഗർഭപാത്രത്തിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മുറിവും രക്തസ്രാവവും അണുബാധയുമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
ഫൊറൻസിക് വിഭാഗം മേധാവി ഡോ.
ടി.എസ്.ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ 4 മണിക്കൂറെടുത്താണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രസവ ശേഷം പ്ലാസന്റ ഉൾപ്പെടെയുള്ളവ ഗർഭപാത്രത്തിൽ അവശേഷിച്ചതിനെ തുടർന്നാണു പഴുപ്പും അണു ബാധയും ഉണ്ടായതെന്നാണ് നിഗമനം.
ശരീരത്തിൽ പഴുപ്പു വ്യാപിച്ചിരുന്നു. മതിയായ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മുറിവുകൾ പഴുക്കാനും അണുബാധയുണ്ടാകാനും കാരണമായത്.
ദേഹത്ത് പലയിടത്തും അക്യുപംക്ചർ നടത്തിയ വൃത്താകൃതിയിലുള്ള സൂചിക്കുത്തുകളുടെ പാടുകൾ ഉണ്ടായിരുന്നു. ഈ പാടുകൾ പലതും പൊള്ളലേറ്റ നിലയിലുമായിരുന്നു.
ഇവരുടെ കുട്ടിയും പ്രസവത്തിൽ മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് പൊലീസ് സർജൻ കൂടിയായ ഡോ.
ഹിതേഷ് ശങ്കർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ആറ് തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തേ മരിച്ചിരുന്നു.
ഭർത്താവിനും കുടുംബത്തിനും എതിരെ സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതിയുടെ കുടുംബം പരാതി നൽകുമെന്ന് പറഞ്ഞു. പ്രസവസമയത്തും അതിനുശേഷവും യുവതിക്കും കുഞ്ഞിനും ഭർത്താവ് ഇബ്രാഹിം മതിയായ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് മുഹസീനയുടെ കുടുംബം ആരോപിച്ചു.
കുട്ടി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

