ഈറോഡ് ∙ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാന ബോർഡിലെയും സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിനു മുന്നിലെ ബോർഡുകളിലെയും ഹിന്ദി ഭാഷയിലെ എഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കാൻ ശ്രമിച്ചതിനു നാലു യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിലെ നന്ദകുമാർ(29), നാമക്കൽ ജില്ലയിലെ സ്റ്റാലിൻ(38), ഈറോഡ് ജില്ലാ സ്വദേശികളായ വിനോദ്(33), ഗൗതം(32) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴം രാവിലെ 11 മണിയോടെയാണ് ‘മേയ് 17’ എന്ന സംഘടനയുടെ പ്രവർത്തകരായ ഇവർ സ്റ്റേഷനിൽ എത്തി ബോർഡുകൾ മായ്ക്കാൻ ശ്രമിച്ചത്.
റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. സംസ്ഥാനത്ത് ഹിന്ദി ഭാഷയെ എതിർക്കുന്ന സംഘടനയാണ് മേയ് 17.
ഹിന്ദി ഭാഷയ്ക്കെതിരെ വിവിധ സമരപരിപാടികൾ നടത്തിവരികയാണ് സംഘടന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

