മുണ്ടക്കയം ∙ പ്രചാരണത്തിന് മുന്നണികൾക്ക് ഇനി ലഭിക്കുന്നത് 20 ദിവസം മാത്രം. പ്രചാരണത്തിനായി ലഭിക്കുന്ന സമയം നോക്കിയാൽ ഏതാണ്ട് 300 മണിക്കൂറുകൾ മാത്രം.
വോട്ടുകളുടെ കണക്കുകൂട്ടലുകൾക്കിടെ രാഷ്ട്രീയ പാർട്ടികൾക്ക് മുൻപിൽ ആശങ്കയായി മാറുന്നത് പരിമിതമായ ദിവസങ്ങളും സമയവും തന്നെ. ചുരുക്കി പറഞ്ഞാൽ ക്ലോക്കിന്റെ സെക്കൻഡ് സൂചി പോലെ ഓടി നിന്നാലേ തിരഞ്ഞെടുപ്പ് കടമ്പ കടക്കാനാകൂ.
അതിനിടെ അവധിയും
റമസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഈ ദിവസങ്ങൾക്കുള്ളിൽ വരുന്നത്.
ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ആളുകൾ വീടുകളിൽ കാണുന്ന ഞായറാഴ്ച ദിവസങ്ങളാണ് എല്ലാ തിരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിർണായക ദിനം.
എന്നാൽ ഇക്കുറി ലഭിക്കുന്ന മൂന്ന് ഞായറാഴ്ചകളിൽ ഒന്ന് ഈസ്റ്റർ ആയതോടെ ആ ദിവസത്തെ പരിപാടികളും ഒഴിവാക്കേണ്ടി വരും.
വിയർത്തുകുളിച്ച് പ്രചാരണം
നേരത്ത് പ്രചാരണങ്ങൾക്ക് ആളെ ഇറക്കിയാൽ രണ്ട് മൂന്ന് ദിവസത്തിനകം ആളുകൾ കുറയുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ രാവിലെ 11 വരെയും.
ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും മതി പൊതുപ്രചാരണവും പരിപാടികളും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. ഇതോടെ പ്രചാരണ മണിക്കൂറിൽ നിന്നും ദിവസവും മൂന്ന് മണിക്കൂർ വീണ്ടും നഷ്ടമാകും.
നിലവിൽ ബുക്ക് ചെയ്ത മതിലുകളിൽ ചുമരെഴുത്തുകൾ പൂർത്തിയായി വരുന്നു.
ബോർഡുകളും പോസ്റ്ററുകളും ഉടൻ എത്തും. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥാനാർഥിമാരുടെ റോഡ് ഷോ രണ്ട് ദിവസത്തിനകം ആരംഭിക്കും.
തുടർന്ന് മണ്ഡലം കൺവൻഷനും പഞ്ചായത്ത് കൺവൻഷനും പൂർത്തീകരിക്കും.
ലിജിൻ ലാൽ, എൻഡിഎ വെസ്റ്റ് ജില്ലാ ചെയർമാൻ.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ വികസന സദസ്സുകൾ ഉൾപ്പെടെ പൂർത്തിയാക്കിയാണു എൽഡിഎഫിന്റെ ഒരുക്കം. മുന്നണി പ്രതിനിധികളെ ഉൾപ്പെടുത്തി ബൂത്ത് തല പരിശീലനം പൂർത്തിയാക്കി.
റോഡ് ഷോകൾ നടത്തി വരികയാണ്. 22 വരെ നിയോജക മണ്ഡലം കൺവൻഷനുകളും 26 നകം പഞ്ചായത്ത് തല കൺവൻഷനുകളും പൂർത്തിയാക്കും.
പിന്നീട് ബൂത്ത് തലങ്ങളിലുള്ള പ്രചാരണങ്ങൾക്കാണു തീരുമാനം.
ലോപ്പസ് മാത്യു, എൽഡിഎഫ് കൺവീനർ.
സമയം വളരെ കുറവായതിനാൽ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്താണ് യുഡിഎഫിന്റെ പ്രവർത്തനം. ബൂത്തുതല യോഗങ്ങൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും.
അതിനു ശേഷം പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ നടക്കും. പത്രിക നൽകി നോമിനേഷൻ അംഗീകരിക്കുന്ന ദിവസങ്ങളിൽ തന്നെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവൻഷനുകൾ തുടങ്ങാൻ തീരുമാനിച്ചു.
ഫിൽസൺ മാത്യൂസ്, യുഡിഎഫ് കൺവീനർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

