കോഴിക്കോട് ∙ വിൽപനയ്ക്കായി എത്തിച്ച 47.560 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. കുണ്ടായിത്തോട് കൊളത്തറ പാരയിൽ വീട്ടിൽ അബ്ദുൽ അസീസിനെ (54) ആണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും എസ്ഐ ടി.എം.സാജിനിയുടെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി എസ്ഐയും സംഘവും പട്രോളിങ് നടത്തുന്നതിനിടെ, പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ഫറോക്ക് പരിസരങ്ങളിൽ യുവാക്കൾക്കും അതിഥി തൊഴിലാളികൾക്കും ലഹരിമരുന്ന് വിതരണം ചെയ്യുന്ന പ്രതി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശാന്തനു, പ്രജിത്ത്, സിവിൽ പൊലീസ് ഓഫിസർ യശ്വന്ത്, ഡാൻസാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, സുനോജ് കാരയിൽ, അതുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

