സീതത്തോട്∙ പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഗവി–പരുന്തുംപാറ റൂട്ടിൽ പുറപ്പെട്ട
ഉല്ലാസ യാത്ര സംഘം സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ് കൊച്ചുപമ്പ ഐബിയ്ക്കു സമീപം കേടായി.ബസിലുണ്ടായിരുന്ന 34 യാത്രക്കാർ വഴിയിൽ കുടുങ്ങി.കുറെ സമയത്തിനു ശേഷം കുമളിയിൽ നിന്നും എത്തിയ ആദ്യ കെഎസ്ആർടിസി ബസിൽ ഉല്ലാസയാത്ര സംഘത്തിലെ യാത്രക്കാരെ അതിലേക്കു മാറ്റി കയറ്റി പരുന്തുംപാറയിലേക്കു പോയി. ലൈൻ ബസിൽ ഉണ്ടായിരുന്ന 4 യാത്രക്കാർ ഒരു മണിക്കൂറിനു ശേഷം എത്തിയ രണ്ടാമത്തെ ലൈൻ ബസിൽ പത്തനംതിട്ട
ഭാഗത്തേക്കു യാത്ര തുടർന്നു.
പെരുമ്പാവൂർ ഭാഗത്തു നിന്നും ഗവി കാണാൻ എത്തിയ സംഘമാണ് കൊച്ചുപമ്പയിൽ കുടുങ്ങിയത്.ഇന്നലെ ഉച്ചയ്ക്കു കൊച്ചുപമ്പ കെഎസ്ഇബി കാന്റിനിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പുറപ്പെട്ട ഉല്ലാസ യാത്ര സംഘം ഏതാനും മീറ്റർ മാത്രം അകലെയായുള്ള ഐബി ജംക്ഷനു സമീപം എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ബസ് കേടാകുകയായിരുന്നു.ബസ് സ്റ്റാർട്ടാക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ റോഡിൽ കാത്തു നിൽപായി.
ഇതിനിടെ പത്തനംതിട്ടയിൽ നിന്നും കുമളിയിലേക്കു വെളുപ്പിനെ അഞ്ചരയ്ക്കു പോയ ആദ്യത്തെ ബസ് രണ്ടരയോടെ തിരിച്ചെത്തി. ഈ ബസിൽ ഉല്ലാസ യാത്ര സംഘത്തിലുള്ളവരെ കയറ്റി വിടുകയായിരുന്നു.
ബസിന്റെ തകരാർ പരിഹരിക്കാൻ ഉച്ചയ്ക്കു ശേഷം പത്തനംതിട്ട ഡിപ്പോയിൽ നിന്നും മെക്കാനിക്കലും സംഘവും മറ്റൊരു ബസിൽ യാത്ര തിരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

