ഇട്ടിയപ്പാറ ∙ സെൻട്രൽ ജംക്ഷൻ അപകട മേഖലയായി മാറുമ്പോഴും സുരക്ഷയൊരുക്കാൻ കെഎസ്ടിപി തയാറാകുന്നില്ല.
സീബ്രാ ലൈനുകൾക്കു മുന്നിൽ വാഹനങ്ങൾ തട്ടുന്നതു പതിവു കാഴ്ച. പുനലൂർ–മൂവാറ്റുപുഴ പാതയിലെ പ്രധാന ജംക്ഷനാണ് ഇട്ടിയപ്പാറ സെൻട്രൽ.
ചെത്തോങ്കര, മാമുക്ക്, ഒഴുവൻപാറ, ബസ് സ്റ്റാൻഡ് എന്നീ 4 റോഡുകൾ സന്ധിക്കുന്നത് ഇവിടെയാണ്. ഇട്ടിയപ്പാറ ടൗണിൽ വൺവേയാണെങ്കിലും വാഹനങ്ങൾ സെൻട്രൽ ജംക്ഷനിലൂടെ തലങ്ങും വിലങ്ങും പായുകയാണ്.
ബസ് സ്റ്റാൻഡിലൂടെ എത്തുന്ന ചെറിയ വാഹനങ്ങളാണു കൂടുതൽ അപകടക്കെണിയാകുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്.
സെൻട്രൽ ജംക്ഷന്റെ ഇരുഭാഗത്തായി സീബ്രാലൈനുകൾ വരച്ചിട്ടുണ്ട്.
ഒഴുവൻപാറ റോഡിൽ നിന്നുള്ള വാഹനങ്ങൾ ഇടത്തേക്കു തിരിയുന്ന ഭാഗത്താണ് ഒരു ലൈൻ. ആസൂത്രണത്തിലെ പാളിച്ച മൂലം ഇതു കെണിയായി മാറിയിരിക്കുന്നു.
കാൽനടക്കാർ പാത മുറിച്ചു കടക്കുമ്പോഴാകും ഒഴുവൻപാറ റോഡിൽ നിന്നുള്ള വാഹനങ്ങൾ തിരിഞ്ഞെത്തുന്നത്. ഇതേ സമയം ചെത്തോങ്കര, ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ നിന്നു വാഹനങ്ങളെത്തും.
ഇതോടെ കുരുക്കു രൂപപ്പെടും. ഇതിനിടെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മുന്നിലേക്കു കടക്കാൻ ശ്രമിക്കും.
തട്ടലും ഉരസലും അപ്പോഴാണു സംഭവിക്കുന്നത്.
സീബ്രാ ലൈനുകൾക്കു മുന്നിൽ വാഹനം സഡൻ ബ്രേക്കിടുമ്പോഴും പിന്നിലെത്തുന്നതു തട്ടും. അപകട
മുന്നറിയിപ്പു നൽകുന്ന ട്രാഫിക് സൈൻ ബോർഡുകളൊന്നും പാതയിലില്ല. അടുത്ത കാലത്താണ് സീബ്രാലൈനുണ്ടെന്ന അടയാളം പാതയിൽ സ്ഥാപിച്ചത്.
മഞ്ഞ വരകളോടെ സ്ട്രിപ്പുകൾ സീബ്രാ ലൈനുകൾക്കു മുന്നിൽ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ വാഹന തിരക്കേറിയ ജംക്ഷനുകളിൽ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റുകളും ജംക്ഷന്റെ 4 വശങ്ങളിലും സ്ഥാപിക്കണം.
പാതയ്ക്കു വീതിയുള്ളതിനാലും വൺവേയായതിനാലും ഇതു സ്ഥാപിക്കുന്നതിനു തടസ്സമില്ല. കെഎസ്ടിപിയുടെ അടിയന്തര ഇടപെടൽ ഇതിനു വേണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

