തിരുവനന്തപുരം ∙ പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പാചക രീതിയിലും ഭക്ഷണ ക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തണമെന്ന് പാചക വിദഗ്ധയായ ലക്ഷ്മി നായർ. സമയം ലാഭിക്കാനും ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും ലളിതമായ പാചക രീതികളിലേക്ക് മാറണമെന്നും അവർ നിർദേശിക്കുന്നു.
അടുക്കളയിൽ കൂടുതൽ നേരം അടുപ്പു കത്തിച്ചു വയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ പരാമവധി ഒഴിവാക്കണം. ഇത്തരം രീതികൾ പിന്തുടരുന്നതു വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുകയും ചെയ്യും. ∙ പാചകത്തിനു കൂടുതൽ സമയം ആവശ്യമായ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ പരമാവധി ഒഴിവാക്കണം.
ഇറച്ചിയും മീനുമെല്ലാം പാകം ചെയ്യാൻ കൂടുതൽ സമയവും ഇന്ധനവും ആവശ്യമാണ്. പകരം മോര് കാച്ചിയത്, രസം തുടങ്ങിയ പെട്ടെന്ന് തയാറാക്കാവുന്ന വിഭവങ്ങൾ തയാറാക്കണം. ∙ അടുപ്പു കത്തിക്കാതെ തയാറാക്കാവുന്ന ‘നോ-ഫയർ’ വിഭവങ്ങൾ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കും.
പച്ചക്കറികൾ വേവിക്കാതെ സലാഡുകൾ ആയും തൈര് ചേർത്ത കിച്ചടികളായും ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ഗുണകരമാണ്. വാഴപ്പിണ്ടി, വെള്ളരിക്ക, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ പാചകം ചെയ്യാതെ തന്നെ രുചികരമായ വിഭവങ്ങളാക്കാം.
തോരൻ പോലെയുള്ള പച്ചക്കറി വിഭവങ്ങൾക്ക് ഏറെ നേരത്തെ പാചകം ആവശ്യമില്ല. തേങ്ങ ചിരകിയിട്ടു തയാറാക്കുന്ന നാടൻ വിഭവങ്ങളുമുണ്ട്.
ഇതു പ്രഭാത ഭക്ഷണമായും വൈകിട്ടത്തെ ഭക്ഷണമായും കഴിക്കാം. ഇതുവഴി പ്രോട്ടീനും ഫൈബറും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്താം.
∙ പ്രഭാത ഭക്ഷണത്തിന് ദോശ, അപ്പം എന്നിവ തയാറാക്കുന്നതിന് സമയവും ഇന്ധനവും ആവശ്യമാണ്.
പകരം ഇഡ്ഡലി, പുട്ട്, ഉപ്പുമാവ് തുടങ്ങിയവ തയാറാക്കാം. ആവിയിൽ വേവിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാനും സമയം ലാഭിക്കാനും നല്ലതാണ്.
എണ്ണയെ അകറ്റി നിർത്താനുമാകും.
∙ ഇൻഡക്ഷൻ അടുപ്പുകൾ ഒരു ബദലായി ഉപയോഗിക്കാമെങ്കിലും വൈദ്യുതി നിരക്കിന്റെ വർധനവ് കണക്കിലെടുത്ത് അവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഉചിതം. തനിമയുള്ള നാടൻ ഭക്ഷണ രീതികളിലേക്ക് മടങ്ങുന്നത് ആരോഗ്യവും വർധിപ്പിക്കും.
∙ അരി വേവിച്ചെടുക്കാൻ റൈസ് കുക്കറുകൾ ഉപയോഗിക്കുന്നത് ഇന്ധനനഷ്ടം കുറയ്ക്കും.
∙ ഉപ്പും പുളിയും ഒക്കെ ചാലിച്ചെടുത്തു കറിയായി ഉപയോഗിച്ചിരുന്ന പാരമ്പര്യം നമുക്കുണ്ട്.
ചമ്മന്തികൾ തന്നെ പല തരമുണ്ട്. തേങ്ങ ഉള്ളതും ഇല്ലാത്തതുമായ ചമ്മന്തികൾ തയാറാക്കാം.
വാഴപ്പിണ്ടി മാത്രം ഉപയോഗിച്ച് കിച്ചടി ഉണ്ടാക്കാം. എൽപിജി പ്രതിസന്ധിയോടൊപ്പം ചൂടുകാലത്തെ നേരിടാൻ സാലഡുകളും സഹായിക്കും.
∙ ഓംലറ്റ് ഏറെ ഇന്ധന നഷ്ടം ഉണ്ടാക്കില്ല.
അതേ സമയം. മുട്ട
പുഴുങ്ങാൻ സമയമെടുക്കും. ഓംലറ്റ് പച്ചക്കറികൾക്കൊപ്പം ചേർത്തു കഴിക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

