കൊച്ചി∙ സാധാരണക്കാർക്ക് 50 രൂപയ്ക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകുന്ന കൊച്ചി നഗരസഭയുടെ ഇന്ദിര കാന്റീനിന് തുടക്കമായി. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ സ്വപ്ന പദ്ധതിയായിരുന്നു ഇന്ദിര കാന്റീൻ.
നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫിസിൽ ആരംഭിച്ച ആദ്യ ഇന്ദിര കാന്റീൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാലിന്യക്കൂമ്പാരമായി കാട് പിടിച്ച് കിടന്ന സ്ഥലം 20 ദിവസം കൊണ്ട് വൃത്തിയാക്കി മനോഹരമായ കാന്റീനാക്കി മാറ്റിയ നഗരസഭയെ അഭിനന്ദിക്കുന്നതായും ഇത് തനിക്ക് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. ഈ സ്പീഡാണ് ഭരണത്തിൽ വേണ്ടതെന്നും 50 ദിന കർമപരിപാടി പ്രഖ്യാപിച്ചപ്പോൾ ഇത്ര വേഗം അവയെല്ലാം നടപ്പാക്കുമെന്ന് കരുതിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാന്റീൻ പ്രവർത്തനം. തിങ്കളാഴ്ച മുതലേ കാന്റീൻ പൂർണതോതിൽ പ്രവർത്തനമാരംഭിക്കൂ.
പശ്ചിമ കൊച്ചിയിൽ ഉടൻ ഇന്ദിര കാന്റീൻ തുറക്കും. പ്രഭാത, രാത്രി ഭക്ഷണങ്ങൾക്ക് 10 രൂപ വീതവും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഈടാക്കുന്നത്.
ഐഡിബിഐ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഇടപള്ളിയിലെ ഇന്ദിര കാന്റീൻ യാഥാർഥ്യമാക്കിയത്.
50 രൂപയുണ്ടെങ്കിൽ ഒരാൾക്ക് പട്ടിണിയില്ലാതെ ഒരു ദിവസം വയറ് നിറയെ ഭക്ഷണം കഴിക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ മിനിമോൾ പറഞ്ഞു. നഗരസഭയുടെ അഭിമാന പദ്ധതിയായ സമൃദ്ധി ആണ് ഇന്ദിരാ കാന്റീനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി പൈനുതറ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.
ബാബു, ഉമാ തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ് ബാബു, ടി.കെ. അഷ്റഫ്, സീന ഗോകുലൻ, പി.എം.
നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, ഐഡിബിഐ ബാങ്ക് ജനറൽ മാനേജർ ഷിജു വർഗീസ്, നഗരസഭാ സെക്രട്ടറി പി.എസ്.
ഷിബു തുടങ്ങിയവർ പ്രസംഗിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

