ശാസ്താംകോട്ട ∙ ക്ഷേത്ര ഉത്സവത്തിനിടെ ക്രൂരമായ ആൾക്കൂട്ട
ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ നിർധന കുടുംബത്തെ സഹായിക്കാനും നിയമസഹായം ഉറപ്പാക്കാനും ഐവർകാല കീച്ചപ്പിള്ളിൽ ഗ്രാമം ഒന്നിക്കുന്നു.
അനുസ്മരണ യോഗവും ഭാവി പ്രവർത്തനങ്ങളുടെ ആലോചനയും 14ന് വൈകിട്ട് 4നു കീച്ചപ്പിള്ളിൽ ഗവ.എൽപിഎസിൽ നടക്കും. ഭിന്നശേഷിക്കാരനായ പിതാവ് ജയസേനനു പാർക്കിൻസൺസ് രോഗം ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി.
പഞ്ചായത്ത് നൽകിയ പെട്ടിക്കട
വീടിനു മുന്നിൽ സ്ഥാപിച്ച ശേഷം, ഇതിൽ സുഹൃത്തുക്കൾ ചേർന്നു വാങ്ങി നിറച്ച സാധനങ്ങൾ വിറ്റാണ് തുച്ഛവരുമാനം കണ്ടെത്തിയിരുന്നത്. മാതാവ് രജനി ഭിന്നശേഷിക്കാരിയാണ്.
ഹരികൃഷ്ണൻ പഠിച്ചിരുന്ന അടൂർ മണക്കാല പോളിടെക്നിക് കോളജിലെ വിദ്യാർഥിയാണ് സഹോദരൻ ജയകൃഷ്ണൻ. നിർധന കുടുംബത്തെ സഹായിക്കാനും നിയമസഹായം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ– സാമൂഹിക– സാംസ്കാരിക– സാമുദായിക പ്രവർത്തകരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
കേസിൽ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും കുടുംബാംഗത്തിനു സർക്കാർ തൊഴിൽ ഉറപ്പാക്കണമെന്നും കുറ്റവാളികൾക്കു പരമാവധി ശിക്ഷ ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജി.ബാഹുലേയൻ, വാർഡംഗം രമണിയമ്മ, ജി.രാജേഷ്, പുഷ്പാംഗദൻ എന്നിവർ പറഞ്ഞു.
ഹരികൃഷ്ണന്റെ കുടുംബ സഹായനിധി രൂപീകരിച്ചു. എസ്ബിഐ മണ്ണടി ശാഖയിൽ 45003472524 നമ്പറിൽ അക്കൗണ്ട് തുറന്നു.
ഐഎഫ്എസ്സി കോഡ്– SBIN0071269. ഫോൺ– 9447629524 (കൺവീനർ).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

