തിരുവനന്തപുരം ∙ പാചകവാതക ക്ഷാമം രൂക്ഷമായതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ മോഷണക്കേസും തലസ്ഥാനത്ത് റജിസ്റ്റർ ചെയ്തു. സിലിണ്ടർ മോഷണം പോയതോടെ ഹോട്ടൽ അടച്ചിടേണ്ട
അവസ്ഥയിലാണ് ഉടമ. തലയിൽ ചാക്കിട്ടു മറിച്ച ഒരാൾ, ചാലയിലെ വിഎസ് ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് ആണ് സിലിണ്ടർ മോഷ്ടിച്ചത്.
സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചതിനു പിന്നാലെ മോഷ്ടാവിനെ ഫോർട്ട് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. അടുത്തിടെ ഗ്യാസ് നിറച്ച സിലിണ്ടറാണ് നഷ്ടപ്പെട്ടത്.
പുലർച്ചെ ഹോട്ടൽ തുറക്കാനായി എത്തിയപ്പോഴാണ് ഉടമ അർച്ചന മോഷണവിവരം അറിഞ്ഞത്. ഹോട്ടലിൽ വൈദ്യുതി ഉണ്ടായിരുന്നില്ല.
പരിശോധനയിൽ ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

