ആലപ്പുഴ∙ ഗൾഫ് മേഖലയിലെ യുദ്ധത്തെ തുടർന്നുണ്ടായ പാചകവാതകക്ഷാമം കാരണം ജനങ്ങൾ കൂട്ടമായി വൈദ്യുതിയിലേക്കു മാറിയതോടെ വിപണിയിൽ ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ കിട്ടാനില്ല. ഓൺലൈനിൽ പോലും ഇവ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.
കുറഞ്ഞ വിലയ്ക്കുള്ളവയാണു തീരെ കിട്ടാനില്ലാത്തത്. സാഹചര്യം മുതലെടുത്തു ചില കടകളിൽ ഉയർന്ന വിലയ്ക്കാണ് ഇവ വിറ്റതെന്ന് ആക്ഷേപവുമുണ്ട്.
ഇവയ്ക്കു പുറമേ കെറ്റിൽ, സ്റ്റീമർ തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. വീട്ടിൽ സൗരോർജം ഉപയോഗിക്കുന്നവരാണ് കൂടുതൽ ഇൻഡക്ഷൻ കുക്ക് ടോപ്പുകളിലേക്കു മാറുന്നത്.
സാധാരണ പാത്രങ്ങൾ ഉപയോഗിക്കാനാകുന്ന ഇൻഫ്രാറെഡ് ഇൻഡക്ഷൻ കുക്ക് ടോപ്പുകൾക്കാണു കൂടുതൽ ആവശ്യക്കാർ. ഇവയ്ക്കു വില കൂടുമെങ്കിലും ഇൻഡക്ഷൻ കുക്കറിനായി പ്രത്യേക പാത്രങ്ങൾ വാങ്ങേണ്ടതില്ലെന്ന സൗകര്യമുണ്ട്.
എസി, കൂളർ വിൽപന കൂടുതൽ നടക്കേണ്ട ചൂടുകാലത്തു ഇലക്ട്രോണിക്സ് കടകളിൽ ഇൻഡക്ഷൻ കുക്ക് ടോപ്പ് വിൽപന നടന്നതു കടക്കാരെയും ഞെട്ടിച്ചു.
സാധാരണ രീതിയിൽ വലിയ വിൽപനയില്ലാത്തതിനാൽ അത്യാവശ്യമുള്ള സ്റ്റോക്ക് മാത്രമാണു മിക്കയിടത്തുമുള്ളത്.
ആലപ്പുഴ നഗരത്തിൽ മുല്ലയ്ക്കലിലെ പ്രസ്റ്റീജിന്റെ ഷോറൂമിൽ മാത്രം മൂന്നു ദിവസത്തിനകം 38 ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ വിറ്റു പോയെന്നും സാധാരണ ഒരു മാസം 16 എണ്ണം മാത്രമാണു വിൽക്കാറുള്ളതെന്നും ജീവനക്കാരി കെ.വി.ഗ്ലാഡിസ് പറഞ്ഞു. മറ്റിടങ്ങളിലും ഇതേ സ്ഥിതിയാണ്.
സ്റ്റോക്ക് തീർന്ന സ്ഥാപനങ്ങൾ മുൻകൂർ ബുക്കിങ് എടുത്ത് ഓർഡറുകൾ നൽകിയിട്ടുമുണ്ട്. രാജ്യമാകെ പ്രതിസന്ധിയുള്ളതിനാൽ പുതിയ സ്റ്റോക്ക് എത്താൻ രണ്ടാഴ്ചയോളം വൈകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

