കൊല്ലം ∙ ദേശീയപാത–66ൽ കല്ലുംതാഴം ജംക്ഷനിൽ റെയിൽവേ മേൽപാല നിർമാണ പ്രവർത്തനങ്ങൾക്കായി ഇന്നലെ രാത്രി മുതൽ കല്ലുംതാഴം ഭാഗത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
∙ എറണാകുളം ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ചവറ കെഎംഎംഎൽ ജംക്ഷനിൽ നിന്നു തിരിഞ്ഞ് ശാസ്താംകോട്ട – ഭരണിക്കാവ് – കുണ്ടറ – കൊട്ടിയം വഴി പോകണം.
തിരുവനന്തപുരം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന ഹെവി വാഹനങ്ങൾ മൈലക്കാട് ജംക്ഷനിൽ നിന്നു തിരിഞ്ഞു കുണ്ടറ – ഭരണിക്കാവ് – ശാസ്താംകോട്ട വഴി ചവറ കെഎംഎംഎൽ റോഡിൽ പ്രവേശിച്ചു യാത്ര തുടരാം.
∙ എറണാകുളം ഭാഗത്തേക്കു പോകുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾ മേവറം – പള്ളിമുക്ക് – കോളജ് ജംക്ഷൻ – ആർഒബി – കൊച്ചുപിലാമൂട് വാടി ആൽത്തറമൂട് എത്തി പോകണം.
തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾ ആൽത്തറമൂട് ജംക്ഷനിൽ നിന്നു തിരിഞ്ഞു രാമൻകുളങ്ങര – ഹൈസ്കൂൾ ജംക്ഷൻ – താലൂക്ക് കച്ചേരി ജംക്ഷൻ – ചിന്നക്കട – കോളജ് ജംക്ഷൻ – മേവറം വഴി പോകേണ്ടതാണ്.
∙ കുണ്ടറ ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകേണ്ട
ഹെവി വാഹനങ്ങൾ കുണ്ടറയിൽ നിന്നു തിരിഞ്ഞു കണ്ണനല്ലൂർ – കൊട്ടിയം വഴിയും മീഡിയം, ലൈറ്റ് വാഹനങ്ങൾ സാരഥി ജംക്ഷനിൽ നിന്നു തിരിഞ്ഞ് മൊയ്തീൻ മുക്ക് – കണ്ണനല്ലൂർ – കൊട്ടിയം വഴി പോകണം.
∙ അയത്തിൽ ഭാഗത്തു നിന്നു കരിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുന്തലത്താഴം – മംഗലത്ത് ക്ഷേത്രം – കുറ്റിച്ചിറ – കരിക്കോട് വഴി പോകണം.
∙ അയത്തിൽ വഴി കൊല്ലത്തേക്കു വരുന്ന വാഹനങ്ങൾ കരിക്കോട് ജംക്ഷനിൽ നിന്നു തിരിഞ്ഞ് കുറ്റിച്ചിറ – പുന്തലത്താഴം – മംഗലത്ത് ക്ഷേത്രം – അയത്തിൽ ജംക്ഷൻ – ചെമ്മാമുക്ക് വഴി പോകണം.
∙ മേവറം – കല്ലുംതാഴം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പുളിയത്ത് മുക്ക് – കല്ലുംതാഴം റോഡ് വഴി പാൽക്കുളങ്ങര റെയിൽവേ ലവൽ ക്രോസ് വരെ സർവീസ് നടത്താം. അഞ്ചാലുംമൂട്, പ്രാക്കുളം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ട
യാത്രക്കാർ ലവൽ ക്രോസ് കടന്ന് അതാത് ബസ് ഓപ്പറേറ്റേഴ്സ് തയാറാക്കിയിട്ടുള്ള ഫീഡർ ബസുകളിൽ ലക്ഷ്യ സ്ഥാനത്തേക്കു പോകാം.
∙ അയത്തിൽ – കല്ലുംതാഴം റൂട്ടിൽ സർവീസ് നടത്തുന്ന സ്കൂൾ ബസുകൾ പാൽക്കുളങ്ങര ജംക്ഷനിൽ നിന്നു റെയിൽവേ ലവൽ ക്രോസ് വഴി യാത്ര നടത്താം. നിലവിൽ സ്കൂളുകളിൽ പരീക്ഷ സമയമായതിനാൽ വിദ്യാർഥികൾക്കു യാത്ര മുന്നറിയിപ്പ് നൽകുന്നതിനായി ബന്ധപ്പെട്ട
സ്കൂൾ അധികൃതരുമായി ചർച്ച നടത്തി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷയ്കായി പോകുന്ന സ്കൂൾ കുട്ടികൾ സമയം ക്രമീകരിച്ചു സ്കൂളുകളിൽ കൃത്യസമയത്ത് എത്തുന്നതിനുള്ള മുന്നൊരുക്കം നടത്താൻ ശ്രദ്ധിക്കണം.
∙ വാഹന യാത്രക്കാർക്കു ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് അറിയിപ്പ് നൽകുന്നതിനായി പ്രധാനപ്പെട്ട
ഡൈവേർഷൻ പോയിന്റുകളിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഗതാഗത ക്രമീകരണങ്ങൾ സുഗമമായി നടപ്പിലാക്കുന്നതിനായി 37 ട്രാഫിക് മാർഷലുകളുടെയും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം കൊല്ലം സിറ്റി പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

