ചെറുപുഴ ∙ ഇടവരമ്പിൽ നടത്തിയ ചുമരെഴുത്തിൽ ടി.ഐ.മധുസൂദനന്റെ പേര് കടലാസ് ഉപയോഗിച്ചു മറച്ചു. ചെറുപുഴ പഞ്ചായത്തിൽപെട്ട
ഇടവരമ്പിലെ പഴയ കെട്ടിടത്തിന്റെ ഭിത്തിയിൽ എഴുതിയ ചുമരെഴുത്തിലാണു ടി.ഐ.മധുസൂദനന്റെ പേരാണു കടലാസ് ഉപയോഗിച്ചു മറച്ചത്. സംസ്ഥാനതലത്തിൽ സിപിഎം മത്സരിക്കുന്ന മണ്ഡലത്തിലെ ഒരു സ്ഥാനാർഥിയുടെ പേരും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഇതിനിടയിലാണു പയ്യന്നൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ടി.ഐ.മധുസൂദനനു അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള ചുമരെഴുത്ത് ചൊവ്വാഴ്ച വൈകിട്ടു ഇടവരമ്പിൽ പ്രത്യക്ഷപ്പെട്ടത്
സിപിഎം പുളിങ്ങോം ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പ്രദേശമാണു ഇടവരമ്പ്. സ്ഥാനാർഥിയുടെ പേര് ചുമരെഴുത്ത് നടത്തിയത് വിവാദമായതോടെയാണു ബുധനാഴ്ച രാവിലെ മധുസൂദനന്റെ പേര് കടലാസ് ഉപയോഗിച്ചു മറച്ചത്.
സിപിഎം പ്രവർത്തകർ തന്നെയാണു സ്ഥാനാർഥിക്കുവേണ്ടി ചുമരെഴുത്ത് നടത്തിയത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപേ സ്ഥാനാർഥിയുടെ പേര് വച്ചു ചുമരെഴുതിയത് വിവാദമായതോടെയാണു പേര് കടലാസ് ഉപയോഗിച്ചു മറച്ചതെന്നു പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

