കൊല്ലം∙ കേരള മീഡിയ അക്കാദമി വൈസ് ചെയർമാനും ദീർഘകാലം കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന സി.ആർ. രാമചന്ദ്രന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്കാരത്തിന് ഡോ.
നടുവട്ടം സത്യശീലൻ അർഹനായി. മാധ്യമ രംഗത്തും മാധ്യമ ട്രേഡ് യൂണിയൻ രംഗത്തും നൽകിയിട്ടുള്ള സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
സിആർ രാമചന്ദ്രന്റെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ, കേരള മീഡിയ അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 23നു ഉച്ച കഴിഞ്ഞു രണ്ടിന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എസ്. സുധീശൻ, സെക്രട്ടറി കെ.
സുന്ദരേശൻ എന്നിവർ അറിയിച്ചു.
അനുസ്മരണ സമ്മേളം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ‘വാർത്തകളിലെ സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാർ ഡോ.
പി.കെ രാജശേഖരൻ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിക്കും.
പത്രപ്രവർത്തനത്തിൽ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള ഡോ. സത്യശീലൻ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ്, വിവിധ കോളെജുകളിലെ ജേണലിസം കോഴ്സ് മേധാവി, പ്രിൻസിപ്പൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബി.ആർ.പി .ഭാസ്കർ, ജി. യദുകുല കുമാർ, ആർ.
രാജഗോപാൽ, ഡോ. ശൂരനാട് രാജശേഖരൻ എന്നിവർക്കാണ് ഇതിനു മുൻപ് സി.ആർ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

