കൊച്ചി ∙ ഇലന്തൂർ നരബലിക്കേസിൽ സാക്ഷിവിസ്താരം തുടങ്ങി. തമിഴ്നാട് ധർമപുരം സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീ.
സെഷൻസ് കോടതിയാണു കേസിലെ ഒന്നാം സാക്ഷി പഴനിയമ്മയെ വിസ്തരിച്ചത്. കൊല്ലപ്പെട്ട
പത്മയുടെ ഇളയസഹോദരിയാണു പഴനിയമ്മ. മകൻ സെൽവരാജിനെ ഇന്നു വിസ്തരിക്കും.
കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലിയെ കൊലപ്പെടുത്തിയ കേസിൽ അടുത്തയാഴ്ച സാക്ഷിവിസ്താരം തുടങ്ങും. ഒന്നാം പ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂർ സ്വദേശികളായ രണ്ടാം പ്രതി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരാണു വിചാരണ നേരിടുന്നത്.
തമിഴ്നാട് സ്വദേശിയായ പഴനിയമ്മയ്ക്കു വേണ്ടി പരിഭാഷകനെ നിയോഗിച്ചിരുന്നെങ്കിലും മലയാളത്തിൽ സംസാരിക്കാമെന്നു പഴനിയമ്മ കോടതിയെ അറിയിച്ചു.
കതൃക്കടവിലും എളംകുളത്തും താമസിച്ചിരുന്നു. 2022 സെപ്റ്റംബർ 26നാണു സഹോദരിയുമായി അവസാനമായി സംസാരിച്ചത്.
സുഖമില്ലെന്ന് അറിയിച്ചപ്പോൾ പഴനിയമ്മ വീട്ടിലേക്കു ഭക്ഷണം വാങ്ങിവരാമെന്നു പത്മ ഫോണിൽ പറഞ്ഞു. പത്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്നു ചെന്നൈയിലുള്ള മകൻ സെൽവരാജ് പിന്നീടറിയിച്ചു.
27ന് എളംകുളത്തെ വീട്ടിൽപോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. അന്നുതന്നെ കടവന്ത്ര പൊലീസിനു പരാതി നൽകി.
ഒക്ടോബർ 11നാണു പൊലീസ് സംശയം പറഞ്ഞു പത്തനംതിട്ടയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭഗവൽസിങ്ങിന്റെ വീടിനു സമീപം കുഴിച്ചിട്ട
മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.
ജഡ്ജി ടി.
മധുസൂദനനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.
അജകുമാറാണു ഹാജരാകുന്നത്. സാമ്പത്തിക ഉന്നമനത്തിനുവേണ്ടി ഐശ്വര്യപൂജ നടത്താമെന്നു പറഞ്ഞു കബളിപ്പിച്ച് പത്മയെയും റോസിലിയെയും ഒന്നാം പ്രതി ഷാഫി ഇലന്തൂരിലെ ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

